ബ​സു​ക​ളി​ൽ പ​കു​തി യാ​ത്ര​ക്കാ​ർ മാ​ത്രം

ജി​ദ്ദ: ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​െൻറ 50 ശ​ത​മാ​ന​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്ന്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ​ക്താ​വ്​ സ്വാ​ലി​ഹ്​ ഇ​ബ്രാ​ഹിം അ​ൽ​സു​വൈ​ദ്​ വ്യ​ക്ത​മാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ അ​റി​യി​ക്കാ​നു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്​​ച മു​ത​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സു​മെ​ടു​ത്ത​വ​ർ​ക്കു മാ​ത്ര​മാ​ണ്​ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി.

ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന നി​രീ​ക്ഷ​ണം തു​ട​രും.

ബ​സു​ക​ൾ​ക്ക്​ പു​റ​മെ, ബോ​ട്ടു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലെ ഇ​ക്ക​ണോ​മി ക്ലാ​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. ഗ​താ​ഗ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ ലൈ​സ​ൻ​സു​ള്ള എ​ല്ലാ​സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച എ​ല്ലാ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ​ക്താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - Only half the passengers in the buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.