ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിെൻറ അവസരവാദ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും. വികസനമെന്ന് നാഴികക്ക് നാൽപതുവട്ടം വിളിച്ചു പറയുകയും അതിെൻറ മറവിൽ വൻ അഴിമതി നടത്തുകയും ചെയ്തവരെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മറുപക്ഷത്തുള്ളവരെ അധികാരം ഉപയോഗിച്ച് അഴിക്കുള്ളിലാക്കാമെന്നുള്ള ഇടതുസർക്കാരിെൻറ ധാർഷ്ട്യവും ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനവിരുദ്ധ നയങ്ങളെന്ന പേരിൽ യു.എ.പി.എ പോലുള്ള നിയമങ്ങൾക്കെതിരെ സമരം ചെയ്തവർ ഇന്ന് സ്വന്തം അണികൾക്ക് നേരെ പോലും അത് പ്രയോഗിക്കുകയാണ്. പാവങ്ങൾക്ക് വീടു കൊടുക്കുന്ന പദ്ധതികളിൽപോലും കോടികളുടെ അഴിമതി.
ചോദ്യം ചെയ്യുന്നവരെ കേസുകളിൽ കുടുക്കി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. എന്നാൽ കേരളത്തിലെ പ്രബുദ്ധ ജനങ്ങളുടെ മുന്നിൽ ഇതൊന്നും വിലപ്പോകില്ല. ഇത് ബോധ്യപ്പെട്ട ജനം ഇടതുപക്ഷത്തിനെതിരെ അവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കുക തന്നെ ചെയ്യും. പ്രവാസികളോട് ഇത്രയേറെ അവഗണന കാട്ടിയ ഒരു സർക്കാരും വേറെയില്ല. രാജ്യം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളെ നാട്ടിൽ ആട്ടിയകറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചത് ഇടതുസർക്കാരിെൻറ പിടിവാശികളായിരുന്നു. ഇപ്പോഴും പി.സി.ആർ ടെസ്റ്റുകളുള്ളവർക്ക് ക്വാറൻറീൻ വേണ്ട എന്ന് കേന്ദ്രസർക്കാർ പറയുേമ്പാഴും ഇടതുസർക്കാർ അനാവശ്യ വാശി കാണിക്കുകയാണ്. കേരളത്തിെൻറ കടം ഇത്രയേറെ വർധിച്ച കാലം വേറെയില്ല.
തൊഴിൽ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. പ്രതിപക്ഷമാണ് ഇടതുസർക്കാറിെൻറ നിരവധി പിടിപ്പുകേടുകളെ തുറന്നുകാട്ടിയത്. ഇല്ലായിരുന്നെങ്കിൽ ഇവർ കേരളത്തെ മുഴുവനായും വിറ്റേനെ! ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞ ജനം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തും.
ഇൗ തെരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷനെ കുറിച്ച്,വാർഡിനെ കുറിച്ച്, നാടിെൻറ വികസനത്തെ കുറിച്ച്, സ്ഥാനാർഥികളെ കുറിച്ച്, രാഷ്ട്രീയ പാർട്ടികളെ കുറിച്ച്, സമകാലിക സംഭവങ്ങളെയും വിവാദങ്ങളെയും കുറിച്ചെല്ലാം വായനക്കാർക്ക് പറയാനുള്ളത് ചുരുക്കിയെഴുതി സ്വന്തം ഫോേട്ടാ സഹിതം saudiinbox@gulfmadhyamam.net ലേക്ക് ഇമെയിൽ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.