പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: രോഗബാധിതനായി റിയാദിൽ ചികിത്സയിലായിരുന്ന പാലക്കാട്​ സ്വദേശി മരിച്ചു. ചളവറ പുളിയനംകുന്ന്​ കരിമ്പനക്കൽ മുഹമ്മദ് (56) സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്​. ഒരു മാസത്തിലേറെയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റിയാദിൽ സ്​പോൺസറുടെ വീട്ടിൽ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടയിൽ രക്തസമ്മർദം ഉയർന്നു കുഴഞ്ഞുവീണാണ്​ ആശുപ​ത്രിയിലായത്​. ഏഴുവർഷമായി പ്രവാസിയാണ്​.

പിതാവ്: ആമു. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്‌റ. മക്കൾ: മുഷ്‌ബിറ, മുസ്തഫ, കമർ, മുനവ്വിർ.

മരണാനന്തര നിയമ നടപടികൾ പുർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട് പാലക്കാട് ജില്ലാ കെ.എം.സി.സി ഭാരവാഹികളായ മുത്തുക്കുട്ടി തരൂർ, ബാദുഷ, ഫാറൂഖ്, അസീസ് എന്നിവർ രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.