ജിദ്ദ: പത്തനംതിട്ട ജില്ല സംഗമത്തിന്റെ (പി.ജെ.എസ്) ഈ വർഷത്തെ വനിതദിനം ‘പെൺകരുത്ത് 2023’ എന്ന പേരിൽ മുശിരിഫ സീസൺസ് റസ്റ്റാറൻറിൽ നടന്നു. പി.ജെ.എസ്സ് പ്രസിഡന്റ് ജോസഫ് വർഗീസ് ഉദ്ഘാടനം ചെയ്തു. കൺവീനർ നിഷ ഷിബു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗവും ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ഹേമലത മഹാലിംഗം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
വനിത വിഭാഗം വാർഷിക റിപ്പോർട്ട് ബിജി സജി അവതരിപ്പിച്ചു. പുതിയ വനിത ഭാരവാഹികളായി നിഷ ഷിബു കൺവീനറും സൗമ്യ അനൂപ് ജോയന്റ് കൺവീനറുമായി ചുമതലയേറ്റു. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ ക്വാളിറ്റി സ്പെഷലിസ്റ്റും സർട്ടിഫൈഡ് ഹെൽത്ത് കെയർ റിസ്ക് മാനേജറും ബേസിക് ലൈഫ് സപ്പോർട്ട് ഇൻസ്ട്രക്ടറുമായ ബിജി സജി അടിസ്ഥാന ലൈഫ് സപ്പോർട്ടിനെക്കുറിച്ചുള്ള പരിശീലന ക്ലാസെടുത്തു.
വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അയ്യൂബ് ഖാൻ പന്തളം ആശംസ പ്രസംഗം നടത്തി. വനിത വിഭാഗം ജോയന്റ് കൺവീനർ സൗമ്യ അനൂപ് സ്വാഗതവും സിന്ധു ജിനു നന്ദിയും പറഞ്ഞു. ദീപിക സന്തോഷ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം, ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതനൃത്തശിൽപം, സന്തോഷ് നായർ സംവിധാനം ചെയ്ത കോമഡി സ്കിറ്റ് എന്നിങ്ങനെ വനിത വിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഹൃദ്യമായിരുന്നു.
സുശീല ജോസഫ്, പ്രിയ സഞ്ജയ്, ബിൻസി ജോർജ്, മോളി സന്തോഷ്, സുജ എബി, മേരി ജോർജ്, ലിയ ജെനി, മഞ്ജു മേരി തോമസ്, ആഷ വർഗീസ്, ബെട്സി സെബാസ്റ്റ്യൻ, ബിന്ദു രാജേഷ്, ഷീബ ജോൺ, ജിനിമോൾ ജോയ്, മിനി ജോസ്, ഷബാന നൗഷാദ്, ജെമിനി മനോജ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.