ജിദ്ദ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി പ്രവർത്തക കൺവെൻഷനും എം.ഐ. ഷാനവാസ് അനുസ്മരണവും സംഘടിപ്പിച്ചു. കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനിൽ കുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു.
അലി തേക്കുതോട് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയുമായ സാമുവൽ കിഴക്കുപുറം മുഖ്യാതിഥി ആയിരുന്നു. മനോജ് മാത്യു അടൂർ, നൗഷാദ് അടൂർ, സാക്കിർ ഹുസൈൻ എടവണ്ണ, നാസിമുദ്ദീൻ മണനാക്ക്, മുജീബ് മുത്തേടത്ത്, അനിയൻ ജോർജ്, ഉമർ കോയ, അയൂബ് പന്തളം, സിയാദ് പടുതോട്, വിലാസ് അടൂർ, ജോബി ടി. ബേബി, എബി കെ. ചെറിയാൻ മാത്തൂർ, സജി കുറുങ്ങാട്ട്, സാബുമോൻ പന്തളം, ഷിജോയ് പി. ജോസഫ്, തോമസ് തൈപറമ്പിൽ, ജോർജ് വർഗീസ്, സൈമൺ കൊടുന്തറ, സന്തോഷ് പൊടിയൻ, ബൈജു മത്തായി കൊന്നപ്പാറ, ജിജു മമ്പാറ ശങ്കരത്തിൽ, രജീബ് ഖാൻ പന്തളം, നവാസ് ചിറ്റാർ, സുജുരാജു വെട്ടൂർ, സിജോ ജോർജ്, ബിനു ദിവാകരന്, ബാബുക്കുട്ടി തേക്കുതോട്, ഹൈദര്‍ നിരണം എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അയൂബ് പന്തളം, വർഗീസ് ഡാനിയൽ എന്നിവരെ കൺവീനർമാരായി നിശ്ചയിച്ചു. മുൻ വയനാട് എം.പിയും കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമായിരുന്ന എം.ഐ. ഷാനവാസിെൻറ അനുസ്മരണ പരിപാടിയും ചടങ്ങിൽ നടന്നു. വിൽസൺ വലിയകാല, ഷാജി അടൂർ, സലീം വെട്ടൂർ എന്നിവരുടെ മരണത്തിൽ യോഗം അനുശോചിച്ചു. സിയാദ് പടുതോട് സ്വാഗതവും വർഗീസ് ഡാനിയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.