ഖോബാർ ലുലുവിൽ ഇന്നും നാളെയും 'പത്തിരി മേള'

ദമാം: ലുലു ഹൈപർമാർക്കറ്റ്​ 'മിനി ഫുഡ് ഫെസ്​റ്റിവൽ 2020'യുടെ ഭാഗമായി മലബാർ അടുക്കളയുമായി ചേർന്ന് ഒരുക്കുന്ന 'പത്തിരി മേള' ഖോബാർ ബ്രാഞ്ചിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വൈകീട്ട്‌ ആറ്​ മുതൽ 10 വരെയാണ് ഹൈപർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിൽ മലബാർ അടുക്കളയിലെ പാചക റാണിമാർ തയ്യാറാക്കിയ പത്തിരി വിഭവങ്ങൾ പരിചയപ്പെടാനും രുചിക്കാനും അവസരം ലഭിക്കും. ഇതാദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഒരു പത്തിരി മേളക്ക്​ ലുലു ഖോബാർ വേദിയാകുന്നത്‌.

ചട്ടിപ്പത്തിരി, അടുക്ക പത്തിരി, അതിശയ പത്തിരി, മീൻ പത്തിരി, ഇറച്ചി പത്തിരി, നെയ് പത്തിരി, കണ്ണ പത്തിരി, മസാല പത്തിരി, പൊരിച്ച പത്തിരി, തേങ്ങാ പത്തിരി, കുഞ്ഞിപ്പത്തിരി, ഒറോട്ടി പത്തിരി, മുട്ടപ്പത്തിരി, പൂവ് പത്തിരി, ഇതൾ പത്തിരി, അരി പത്തിരി തുടങ്ങി സാധാ നൂൽ പത്തിരി വരെ മേളയുടെ ഭാഗമായി ഒരുക്കും.

പലർക്കും കണ്ടും കേട്ടറിഞ്ഞും മാത്രം പരിചയമുള്ള മലബാറി​െൻറ സ്നേഹവും കൈപ്പുണ്യവും നിറഞ്ഞ തനി നാടൻ രുചിവിഭവങ്ങൾ വേറിട്ട അനുഭവമാകും ഇക്കുറി മേള സന്ദർശിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക്‌. കരുതലും സുരക്ഷയും ഒരുക്കിക്കൊണ്ടായിരിക്കും പ്രത്യേകം സജ്ജീകരിച്ച മലബാർ അടുക്കളയുടെ കൗണ്ടർ പ്രവർത്തിക്കുക.

സൗദിയിലെ ലുലു ഔട്ട്‌ലെറ്റുകളിൽ ആരംഭിച്ച ലോക മിനി ഫുഡ് ഫെസ്​റ്റ്​ ഭാഗമായാണ് ഇന്നത്തെ പത്തിരി മേള എന്നും ലുലുവി​െൻറ ഖോബാർ ഔട്ട്​ലെറ്റിൽ രുചി മികവുകളും പത്തിരികളിലെ വൈവിധ്യങ്ങളും അടുത്തറിയാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ലുലു - മലബാർ അടുക്കള പ്രതിനിധികൾ അറിയിച്ചു.

രണ്ടാഴ്ച നീണ്ടു നിൽക്കുന്നതാണ്​ ഈ വർഷത്തെ മിനി ഫുഡ്‌ ഫെസ്​റ്റിവൽ. എല്ലാ വാരാന്ത്യങ്ങളിലും മലബാർ അടുക്കളയുടെ കൗണ്ടർ പ്രവർത്തിക്കും. ഭക്ഷ്യസാധനങ്ങൾക്ക്‌ പുറമെ ഗൃഹോപകരങ്ങങ്ങളും തുണിത്തരങ്ങളും ഇലക്​ട്രോണിക്‌ ഉത്പന്നങ്ങളുമടക്കം വൻ വിലക്കുറവിൽ സ്വന്തമാക്കാൻ മേള അവസരം ഒരുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.