ജിദ്ദ: ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച 'കമ്യൂണിറ്റി ഇഫ്‌താർ' ജിദ്ദയിലെ സംഘാടകരുടെ സംഗമ വേദിയായി. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വ്യവസായ, മാധ്യമ രംഗത്തെ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിയാണ് ജിദ്ദ കേരള പൗരാവലി 'കമ്യൂണിറ്റി ഇഫ്‌താർ' സംഘടിപ്പിച്ചത്. കറം ജിദ്ദ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുത്തു.
റമദാനിന്റെ പവിത്രത ഉൾക്കൊണ്ട് പരസ്പരം ആശംസകൾ നേരാനും സൗഹൃദങ്ങൾ പങ്കുവെക്കാനുമുള്ള അവസരമായി ഇഫ്‌താറെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജിദ്ദയിൽ പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള മുഴുവൻ ജില്ല കൂട്ടായ്മകളുടെ പ്രതിനിധികളും ഇഫ്‌താറിന്റെ ഭാഗമായി. ഹ്രസ്വമായ സ്വീകരണ യോഗത്തിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിന് അസീസ് പട്ടാമ്പി, റാഫി ബീമാപള്ളി, മുസ്തഫ ലാലു, സി.എം. അഹ്മദ് ആക്കോട്, ഹിഫ്സുറഹ്മാൻ, ഷിഫാസ്, ഉണ്ണി തെക്കേടത്, മുജീബ് പാക്കട, റഷീദ് മണ്ണിപ്പിലാക്കൽ, ഷാനി നെടുവഞ്ചേരി, ഹക്കീം അരിബ്ര, ഹസ്സൻ കൊണ്ടോട്ടി, സലീം കരുവാരക്കുണ്ട്, വേണു അന്തിക്കാട്, ബാബു കല്ലട, ഷഫീഖ് കൊണ്ടോട്ടി, ജുനൈസ് ബാബു, ഉണ്ണീൻ പുലാക്കൽ, സുൽഫിക്കർ മമ്പാട്, സലീം നാണി (മക്ക) എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.