ജുബൈലിൽ പെട്രോ കെമിക്കല്‍ ഉൽപന്നങ്ങള്‍ക്ക് അരാംകോയുടെ പുതിയ കമ്പനി

ദമ്മാം: പെട്രോ കെമിക്കല്‍ ഉൽപന്നങ്ങള്‍ നിര്‍മിക്കാന്‍ സൗദി അരാംകോയുടെ നിയന്ത്രണത്തില്‍ പുതിയ കമ്പനി സ്ഥാപി ക്കും. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ആണ് ഫാക്ടറി. എണ്ണ ഭീമന്‍ സൗദി അരാംകോയുടെയും ഫ്രാന്‍സ് ആസ്ഥാനമായ ടോടലി ​​​െൻറയും സഹകരണത്തോടെയാണ് പദ്ധതി.
പെട്രോളിതര മേഖലയില്‍ ചുവടുറപ്പിക്കാനുള്ള അരാംകോയുടെ നടപടികളുടെ ഭാഗമാണ ് പുതിയ ഫാക്ടറി.

രാജ്യത്തെ വന്‍കിട നിര്‍മാണ പദ്ധതികളുടെ നടത്തിപ്പുകാര്‍ കൊറിയന്‍ നിർമാണ കമ്പനിയായ ‘ദൈലി’മാണ്. ഇവര്‍ക്കാണ് നിർമാണ ചുമതല. 900 കോടി ഡോളറാണ് മുതല്‍ മുടക്ക്. ചെലവി​​​െൻറ 62.5 ശതമാനം അരാംകോയും 37.5 ശതമാനം ‘ടോട്ടലു’മാണ് വഹിക്കുക. വര്‍ഷാവസാനത്തോടെ ഒന്നാം ഘട്ട നിർമാണം തീര്‍ക്കും. 2024 ഓടെ ഫാക്ടറി പ്രവര്‍ത്തിക്കും.

ഇവിടെ ഉൽപാദനം പൂർണ സജ്ജമാകുന്നതോടെ ദിനംപ്രതി 70,000 ടണ്‍ സംസ്കരിച്ച പോളിസോബ്യുട്ട് ലൈന്‍ നിര്‍മാണമാണ് ലക്ഷ്യം. കോസ്മറ്റിക് ഉൽപന്നങ്ങളടക്കമുള്ളവയുടെ നിർമാണത്തിന്​ അവശ്യ ഘടകമാണിവ. യൂറോപ്പ്, മിഡില്‍ഈസ്​റ്റ്​‌, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റുമതി നടത്തുക. ഇതുവഴി എണ്ണായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. രാജ്യത്തെ ആദ്യ സംയുക്ത സംരംഭമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Tags:    
News Summary - petrol-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.