ജിദ്ദ: ഹജ്ജിനെത്തുന്നവർ 60,000 റിയാലിൽ കൂടുതൽ കാശ് കൈവശമുണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ആഗമനസമയത്ത് തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്നതിനാണിത്. പണം, വിദേശ കറൻസികൾ, ഗിഫ്റ്റുകൾ, ഉപകരണങ്ങൾ, ആഭരണങ്ങൾ, വിലയേറിയ ലോഹങ്ങൾ എന്നിവ ഇതിലുൾപ്പെടുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.