ലീ​ഡേ​ഴ്​​സ്​ ഫോ​റം സം​ഘ​ടി​പ്പി​ച്ച പി.​എം. ന​ജീ​ബ്​ അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

പി.എം. നജീബ്​ സൗഹൃദങ്ങളെ കോർത്തിണക്കിയ വ്യക്​തിത്വം –ദമ്മാം ലീഡേഴ്​സ്​ ഫോറം

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ളെ കൂ​ട്ടി​യി​ണ​ക്കി​യ ഒ​രു ലീ​ഡ​റെ​യാ​ണ്​ പി.​എം. ന​ജീ​ബി​െൻറ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്്ട​മാ​യ​തെ​ന്ന് ദ​മ്മാം ലീ​ഡേ​ഴ്‌​സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദ​മ്മാ​മി​ലെ ലീ​ഡേ​ഴ്‌​സ് ഫോ​റ​മെ​ന്ന ആ​ശ​യ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​വ​രി​ൽ ഒ​രാ​ളാ​യ പി.​എം. ന​ജീ​ബി​െൻറ വി​യോ​ഗ​ത്തി​ലൂ​ടെ ലീ​ഡേ​ഴ്‍സ് ഫോ​റ​ത്തി​നും ക​ന​ത്ത ന​ഷ്്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന്​ ലീ​ഡേ​ഴ്‌​സ് ഫോ​റം ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​വ മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​െൻറ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്നും ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി​യും സി. ​അ​ബ്്ദു​ൽ ഹ​മീ​ദും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നി​ര​വ​ധി പേ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സു​നി​ൽ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും താ​ജു​ദ്ദീ​ൻ അ​യ്യാ​രി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ് ആ​ലു​വ, സു​ബൈ​ർ ഉ​ദി​നൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.