യാംബു: സൗദിയിൽ തൊഴിൽ,താമസ,സുരക്ഷാ നിയമങ്ങൾ ലംഘിച്ചു കഴിയുന്ന വിദേശികളെ അരിച്ചുപെറുക്കി പൊലീസ്. വിവിധ ചട്ടങ്ങൾ ലംഘനം നടത്തിയ 19,710 വിദേശികളെ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പിടികൂടി. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ താമസ നിയമ ലംഘകരായ 12,961 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,177 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,572 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 979 പേർ അറസിറ്റിലായി. ഇവരിൽ 54 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. 46 പേർ സൗദി അറേബ്യയിൽനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിനുകൂട്ട് നിൽക്കുകയും ചെയ്ത 12 പേരും പിടിയിലായിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നത് ഗുരുതര കുറ്റമാണ്. 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന ടോൾ ഫ്രീ നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.