ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ ഒ​രു​ക്കി​യ പ്ര​വാ​സ ഒാ​ണ​ത്തി​ൽ

അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഹസ ഒ.ഐ.സി.സി പ്രവാസോണം

അ​ൽ​അ​ഹ്​​സ: ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്​​സ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘പ്ര​വാ​സോ​ണം'23’ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി. ത​മീ​മി ഗ്ലോ​ബ​ൽ കാ​റ്റ​റി​ങ്​ ഏ​രി​യ മാ​നേ​ജ​ർ ജോ​സ​ഫ് വ​ർ​ഗീ​സി​െൻറ​യും ഷെ​ഫ് ബി​നു രാ​ജ്, നി​ഥി​ൻ എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ സ​ദ്യ ക്യാ​പ്റ്റ​ൻ ഷി​ബു സു​കു​മാ​ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള​ൻ​റി​യ​ർ​മാ​രാ​ണ്​ വി​ള​മ്പി​യ​ത്. അ​ഫ്സാ​ന അ​ഷ്റ​ഫ് അ​വ​താ​ര​ക​യാ​യി​രു​ന്നു.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ട്രോ​ഫി​ക്ക് വേ​ണ്ടി ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ അ​ൽ​അ​ഹ്​​സ സ്റ്റോ​ഴ്​​സ് ഒ​ന്നാം സ്ഥാ​ന​വും ഹു​സൈ​ൻ അ​ലി ആ​ശു​പ​ത്രി ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പി.​എ​ഫ്.​സി ടീം ​ഒ​ന്നാം സ്ഥാ​ന​വും ഹ​സ ഒ.​ഐ.​സി.​സി ക്രി​ക്ക​റ്റ് ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. അ​രു​ൺ ഹ​രി റ​ഫ​റി​യാ​യി​രു​ന്നു. ‘ആ​ദ​ര​വ് 2023’ൽ ​അ​ൽ​അ​ഹ്​​സ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ പ്ര​സാ​ദ് ക​രു​ണാ​ഗ​പ്പ​ള്ളി​ക്കു​ള്ള ഉ​പ​ഹാ​രം അ​ൽ​അ​ഹ്​​സ ഇ​ന്ത്യ​ൻ എം​ബ​സി വ​ള​ൻ​റി​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ കൈ​മാ​റി.

ഹു​ഫൂ​ഫ് ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​ത്ത​ഹി ഖ​ല​ഫ് അ​ൽ കു​ദൈ​റി​നു​ള്ള ബി​സി​ന​സ്​ എ​ക്സ​ല​ൻ​സി പു​ര​സ്കാ​രം ഷെ​ഫ് ഹ​സ​ൻ ഏ​റ്റു​വാ​ങ്ങി. 2022-2023 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. ബി.​എ​സ്.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് ഹ​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സാ​ന അ​ഷ്റ​ഫി​നു​ള്ള ഉ​പ​ഹാ​രം ഒ.​ഐ.​സി.​സി മീ​ഡി​യ ക​ൺ​വീ​ന​ർ ഉ​മ​ർ കോ​ട്ട​യി​ൽ കൈ​മാ​റി.

10, 12 പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​മ്മാ​ർ ബി​ൻ നാ​സ​ർ, വി​ല്യം, അ​റീ​ജ്, ഹ​സ്ന, ഫാ​ത്വി​മ സ​ഹ​റ, ബാ​സിം ബി​ജു എ​ന്നീ കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ശാ​ഫി കു​ദി​ർ, ന​വാ​സ് കൊ​ല്ലം, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, റ​ഷീ​ദ് വ​ര​വൂ​ർ, ലി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ കൈ​മാ​റി. പ​ഴം പ്ര​ഥ​മ​ൻ പാ​യ​സ മ​ത്സ​ര​ത്തി​ൽ ഫ​ജ്റു​ദ്ദീ​ൻ, ഷൈ​ല അ​നീ​സ്, ജ​സു്ല ഷ​മീം (ടി​ക് ടോ​ക് പാ​ത്തു) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹ​സീ​ന അ​ഷ്റ​ഫ്, സ​ലീ​ന അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ​യും ഹു​ഫൂ​ഫ്​ സി​റ്റി​ഫ്ല​വ​റി​െൻറ​യും സ​മ്മാ​ന​ങ്ങ​ൾ ഒ.​ഐ.​സി.​സി വ​നി​താ​വേ​ദി ഭാ​ര​വാ​ഹി സ​ബീ​ന അ​ഷ്റ​ഫ് കൈ​മാ​റി.

മു​ഖ്യ ര​ക്ഷാ​ധി​ക​രി​ക​ളാ​യ ശാ​ഫി കു​ദി​ർ, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഉ​മ​ർ കോ​ട്ട​ൽ, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, ന​വാ​സ് കൊ​ല്ലം, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, റ​ഷീ​ദ് വ​ര​വൂ​ർ, ലി​ജു വ​ർ​ഗീ​സ്, സ​ബീ​ന അ​ഷ്റ​ഫ്, അ​ഫ്സ​ൽ തി​രൂ​ർ​കാ​ട്, ഷി​ബു സു​കു​മാ​ര​ൻ, റ​ഫീ​ഖ് വ​യ​നാ​ട്, മു​ജീ​ബു​റ​ഹ്​​മാ​ൻ, ഷ​മീ​ർ പാ​റ​ക്ക​ൽ, കെ.​എ. സ​ലീം, അ​നീ​സ് സ​നാ​ഇ​യ്യ, നൗ​ഷാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ, സാ​ദി​ഖ് സൂ​ഖ് അ​ൽ​ഖ​റി​യ, ജി​ബി​ൻ, മു​ര​ളി ചെ​ങ്ങ​ന്നൂ​ർ, ഷി​ബു ഷു​ഖൈ​ഖ്, മൊ​യ്തു അ​ടാ​ടി, ബി​നു കൊ​ല്ലം, റി​ജോ ഉ​ല​ഹ​ന്നാ​ൻ, ​സെ​ബാ​സ്​​റ്റ്യ​ൻ സ​നാ​ഇ​യ, വി​നോ​ദ് വൈ​ഷ്ണ​വ്, സു​മീ​ർ, പ്ര​വീ​ൺ കു​മാ​ർ, ഷാ​ജി പ​ട്ടാ​മ്പി, ഷാ​നി ഓ​മ​ശ്ശേ​രി, ജം​ഷാ​ദ്, സാ​ഹി​ർ ചു​ങ്കം, അ​ക്ബ​ർ ഖാ​ൻ, സി​ജോ രാ​മ​പു​രം, റി​നോ​സ് റ​ഫീ​ഖ്, ഷി​ജോ വ​ർ​ഗീ​സ്, ഷം​സു കൊ​ല്ലം, സ​ജീം കു​മ്മി​ൾ, ന​സീം അ​ഞ്ച​ൽ, നൗ​ഷാ​ദ് കൊ​ല്ലം, റു​ക്സാ​ന റ​ഷീ​ദ്, സെ​ബി ഫൈ​സ​ൽ, ന​ജ്മ അ​ഫ്സ​ൽ, മ​ഞ്ജു നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pravasonam Celebration of AlHasa OICC Notable by participation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.