സൗദിയിൽ റെസ്റ്റോറൻറുകൾക്കും കഫേകൾക്കുമുള്ള മുൻകരുതൽ നടപടികൾ പരിഷ്​കരിച്ചു

ജിദ്ദ: സൗദിയിൽ റെസ്റ്റോറൻറുകൾക്കും കഫേകൾക്കും നിശ്ചയിച്ച ഒരു ടേബിളിലെ ഉയർന്ന പരിധി റദ്ദാക്കി പകരം ടേബിളുകൾക്കിടയിലെ അകലം മൂന്ന്​ മീറ്റർ മാത്രമാക്കി. ആ​​രോഗ്യ മുൻകരുതൽ നടപടിയായി റെസ്റ്റോറൻറുകൾക്കും കഫേകൾക്കും 'വിഖായ' പുറപ്പെടുവിച്ച ഒരു ടേബിളിലെ ഉയർന്ന പരിധി പത്ത്​ ആളുകളിൽ കൂടരുതെന്ന തീരുമാനം​​ റദ്ദാക്കിയതായി മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന മന്ത്രാലയമാണ്​ വ്യക്തമാക്കിയത്​. പകരം ടേബിളുകൾക്കിടയിലെ അകലം മൂന്ന്​ മീറ്റർ മാത്രമാക്കി മുൻകരുതൽ നടപടികൾ പരിഷ്കരിച്ചിട്ടുണ്ട്​.

റെ​സ്റ്റോറൻറുകളിലേക്കും കഫേകൾക്കും പ്രവേശനം തവക്കൽനാ ആപ്പിൽ വാക്​സിൻ പൂർണമായും എടുത്തതായി ആരോഗ്യനില​ കാണിക്കുന്നവർക്ക്​ മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്​. എന്നാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് തവക്കൽന സ്റ്റാറ്റസ് നിർബന്ധമില്ല. അകത്തിരുന്നു ഭക്ഷണം കഴിക്കാം.

പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഓട്ടോമേറ്റഡ്​ ആ​രോഗ്യ പരിശോധന സംവിധാനത്തിലൂടെ കോഡ്​ സ്കാൻ ചെയ്​തു തവക്കൽന ആപ്ലിക്കേഷനിലെ ആരോഗ്യ നില പരിശോധിച്ചു ഉറപ്പിക്കണം. ഇതിനായി കവാടങ്ങളിൽ നിരീക്ഷകരെ നിയമിക്കണം. ഓട്ടോമേറ്റഡ്​ ആരോഗ്യ പരിശോധന സംവിധാനമില്ലെങ്കിൽ തവക്കൽനാ ആപ്പിലെ ആരോഗ്യനില കാണിക്കാൻ ഉപഭോക്താവിനോട്​ ആവശ്യപ്പെടണം.

റെസ്റ്റോറന്‍റുകളിലെ എല്ലാ ജീവനക്കാരും എല്ലായ്‌പ്പോഴും മൂക്കും വായും മാസ്​ക്​ ഉപയോഗിച്ചു മൂടിയിരിക്കണം. ഭക്ഷണം വിളമ്പുന്നതിനായിനിശ്ചയിച്ച എല്ലാ​ സ്ഥലങ്ങളിലും ആളുകൾക്ക്​ കാണതക്കവിധം ഹാൻഡ്​ സാനിറ്റൈസറുകൾ ഒരുക്കിയിരിക്കണം. ഓർഡറുകൾ സ്വീകരിക്കുന്നിടത്തും കാത്തിരിപ്പ് സ്ഥലങ്ങളിലും വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം.

ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ്​ കണക്കാക്കുക. അവർക്കിടയിൽ സാമൂഹിക അകലം ആവശ്യമില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളിലോ, പ്രവേശന കവാടത്തിലോ തിരക്ക്​ ഒഴിവാക്കാൻ ഇലക്​ട്രോണിക്​ ആപ്ലിക്കേഷൻ വഴിയോ, ഫോൺ വഴിയോ മുൻകൂട്ടി ബുക്ക്​ ചെയ്യുന്നതടക്കമുള്ള സംവിധാനമൊരുക്കണമെന്നും മുനിസിപ്പിൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Precautionary measures for restaurants and cafes in Saudi Arabia have been revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.