ജുബൈൽ: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന 'മാനസിക പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു.
മനോരോഗ വിദഗ്ധൻ ഡോ. അബ്ദുൽ സലാം മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് കാലത്ത് ഗൾഫിൽ മലയാളികളുടെ ആത്മഹത്യകളും ഹൃദയാഘാതത്തെ തുടർന്നുള്ള മരണവും വർധിച്ചിട്ടുണ്ട്. ജോലിനഷ്ടം, വരുമാനമില്ലായ്മ, നാട്ടിലെ ബന്ധുക്കളുടെ രോഗം, വിയോഗം, നാട്ടിൽനിന്ന് വിമാന സർവിസില്ലാത്തതിനാൽ പോയാൽ തിരിച്ചുവരാനാകാത്തത് തുടങ്ങിയ പ്രശ്നങ്ങളിൽപെട്ട് മാനസിക സമ്മർദങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ഏറെയാണ്. ലോക്ഡൗൺ കാലത്തെ ഓൺലൈൻ ഉപയോഗം വർധിച്ചത് കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ വേറെയും. ഈ രീതിയിലുള്ള മാനസിക പിരിമുറുക്കത്തിെൻറ യഥാർഥ കാരണങ്ങളെ കുറിച്ചും പ്രതിവിധികളെ കുറിച്ചും ചർച്ച നടന്നു. ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ സി.ഇ.ഒ ഷെഫീഖ് പരിപാടി നിയന്ത്രിച്ചു. സി.ഒ.ഒ ഷുക്കൂർ മൂസ സ്വാഗതവും ഷബീറലി പാലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.