രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ഒ.​ഐ.​സി.​സി ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ

സം​ഗ​മ​ത്തി​ൽ ഇ​ഖ്ബാ​ൽ പൊ​ക്കു​ന്ന് സം​സാ​രി​ക്കു​ന്നു

രാ​ഹു​ൽ ഗാ​ന്ധി: ഒ.​ഐ.​സി.​സി ജി​ദ്ദ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം

ജി​ദ്ദ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭ അം​ഗ​ത്വം റ​ദ്ദാ​ക്കി​യ വ​ർ​ഗീ​യ ഫാ​ഷി​സ്റ്റു​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​തി​ജീ​വ​നം ദു​ഷ്ക​ര​മാ​യി ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​രാ​ട്ട​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സം​സാ​രി​ച്ചു.

തെ​രു​വി​ലി​റ​ങ്ങി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​യാ​റാ​കാ​ത്ത ഇ​ക്കാ​ല​ത്ത് 4080 കി.​മീ ക​ന്യാ​കു​മാ​രി മു​ത​ൽ ക​ശ്മീ​ർ വ​രെ യാ​ത്ര ന​ട​ത്തി​യ വി​പ്ല​വ​കാ​രി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി. മ​ഴ​യും വെ​യി​ലും മ​ഞ്ഞും തൃ​ണ​വ​ത്ഗ​ണി​ച്ച് അ​ദ്ദേ​ഹം ന​ട​ന്നു നീ​ങ്ങി​യ​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും രാ​ജ്യ​ത്തി​നും വേ​ണ്ടി​യാ​ണ്.

അ​ദ്ദേ​ഹം നി​ര​ന്ത​രം പാ​ർ​ല​മെൻറി​ന​ക​ത്തും പു​റ​ത്തും ശ​ബ്ദ​മു​യ​ർ​ത്തി​യ​തും ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വേ​ണ്ടി​യാ​ണ്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലൂ​ടെ ശ​ക്ത​നാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സ്സും ഏ​റെ ഭ​യ​പ്പെ​ട്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ബി.​ജെ.​പി പാ​ർ​ല​മെൻറം​ഗ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്രി​മി​ന​ലു​ക​ളാ​ണ്.

അ​വ​രാ​ണ് അ​ർ​ഹ​ത ഇ​ല്ലാ​തെ അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന​ത്. എ​ന്നി​ട്ടാ​ണ് രാ​ഹു​ലി​​ന്റെ അം​ഗ​ത്വം റ​ദ്ദാ​ക്കാ​ൻ തി​ടു​ക്കം കാ​ട്ടി​യ​തെ​ന്ന് പ്രാ​സം​ഗ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ എ​ല്ലാ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും മ​റ​ന്ന് രാ​ഹു​ലി​ന് വേ​ണ്ടി സം​സാ​രി​ക്കേ​ണ്ട സ​മ​യ​മാ​ണ്. നി​ർ​ഭ​യം പോ​രാ​ടു​ന്ന ആ ​മ​നു​ഷ്യ​​ന്റെ കൂ​ടെ നി​ൽ​ക്കേ​ണ്ട സ​മ​യം.

അ​തു​കൊ​ണ്ടു​ത​ന്നെ രാ​ഹു​ലി​ന് വേ​ണ്ടി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ക്ബാ​ൽ പൊ​ക്കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര (കെ.​എം.​സി.​സി), പി.​പി. അ​ബ്ദു​ൽ റ​ഹീം (ന്യൂ ​ഏ​ജ​സ്), സാ​ദി​ഖ​ലി തു​വ്വൂ​ർ (ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), ഹ​ക്കീം പാ​റ​ക്ക​ൽ, കെ.​സി അ​ബ്ദു​ൽ റ​ഹി​മാ​ൻ, അ​ലി തേ​ക്ക്തോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ത്താ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rahul Gandhi-OICC Jeddah Committee protest meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.