ദമ്മാം: അൽഅഹ്സയിലെ ഹഫൂഫിൽ നഗരസഭയുടെ നേതൃത്വത്തിൽ ബാർബർ ഷോപ്പുകളിലും ബ്യൂട്ടി സലൂണുകളിലും അധികൃതർ പരിശോധന നടത്തി. വിവിധ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. സുരക്ഷാ നിലവാരങ്ങള്‍ പാലിക്കാത്തതും ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരവുമായ വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഇത്തരത്തിൽ ക്രമക്കേട് നടത്തിയ 175 ഒാളം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. ആരോഗ്യ സുരക്ഷാ നിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് പരിശോധന.
കാലാവധി കഴിഞ്ഞ നിരവധി സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളും പിടിച്ചെടുത്തു.ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഉപകരണങ്ങളും സലൂണുകളിലുണ്ടായിരുന്നു. ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.