മക്ക: പുണ്യനഗരമായ മക്കയിലും സൗദിയുടെ മറ്റ് ചില ഭാഗങ്ങളിലും മഴ. തിങ്കളാഴ്ച പുലർച്ചെയും ഉച്ചക്ക് ശേഷവും ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി. ആകാശം പൊതുവേ മേഘാവൃതമായിരുന്നു. തിങ്കളാഴ്ച രാത്രി 10 വരെ അതിവേഗ കാറ്റ്, ദൂരക്കാഴ്ച, ആലിപ്പഴ വർഷം, ഇടിമിന്നൽ എന്നിവയോടെ മക്കയിൽ മഴയുണ്ടാകുമെന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ജിദ്ദയുടെ ചില ഭാഗങ്ങളിലും നേരിയ മഴയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ 16 മുനിസിപ്പാലിറ്റി (ബലദിയ) ഒാഫീസുകൾക്ക് കീഴിൽ മഴക്കെടുതി നേരിടുവാനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ശുചീകരണ ജോലികൾക്കും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിനും 3333 തൊഴിലാളികളെയും 1691 ഉപകരണങ്ങളും സജ്ജമാക്കിയതായും അവർ വിശദീകരിച്ചു. ചൊവ്വാഴ്ചയും കാലാവസ്ഥ അസ്ഥിരത പ്രതീക്ഷിക്കുന്നതിനാൽ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴക്ക് സാക്ഷ്യം വഹിക്കുമെന്നും മുൻകരുതലുകൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.