റിയാദ്: റമദാനില്‍ മക്കയിലും മദീനയിലും എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദി മന്ത്രിസഭ ഉറപ്പുവരുത്തി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീര്‍ഥാടകര്‍ക്കും, ന്ദര്‍ശകര്‍ക്കുംആരാധനാനുഷ്ഠാനങ്ങള്‍ക്കും, ഇഅ്തികാഫിനുമുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയത്. സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന സഹമന്ത്രി ഡോ. ഇസാം ബിന്‍ സഈദാണ് ഇരുഹറം സജ്ജീകരണങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ വിശദീകരിച്ചത്. റമദാനോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് സജ്ജീകരണങ്ങള്‍ ഉറപ്പുവരുത്തിയത്.
ഹറമുകളിലെ എല്ലാ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും റമദാനില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കും. കൂടാതെ തീര്‍ഥാടകര്‍ക്ക് ഇഹ്റാമില്‍ പ്രവേശിക്കാനുള്ള മീഖാത്ത് പള്ളികള്‍, കര, കടല്‍, വായു മാര്‍ഗം സൗദിയിലത്തെുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എന്നിവയും അധികൃതര്‍ ഉറപ്പുവരുത്തി. വിമാനത്താവളങ്ങള്‍, കപ്പല്‍ തുറമുഖം, കര മാര്‍ഗമെത്തുന്ന കവാടങ്ങള്‍ എന്നിവ പൂര്‍ണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. റമദാന്‍ അവസാന പത്തിലെ ഇഅ്തികാഫിന് ഇരു ഹറമിലും പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഇതിെൻറ രജിസ്ട്രേഷന്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.