റൗ​ദ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ്യ​യി​ൽ ന​ട​ന്ന സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം

റൗ​ദ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ്യ സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ റൗ​ദ സൗ​ദി ദേ​ശീ​യ​ദി​നം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി, കു​ട്ടി​ക​ളു​ടെ അ​സം​ബ്ലി, മാ​ർ​ച്ച് പാ​സ്റ്റ്, വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, സൗ​ദി ത​നി​മ വി​ളി​ച്ചോ​തു​ന്ന വേ​ഷ​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ൽ മി​ക​വു​റ്റ​താ​യി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി​ദ്ദീ​ഖ് ജ​മാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ദ്റ​സ അ​ധ്യാ​പി​ക​മാ​രാ​യ ഷ​ബീ​ബ അ​ബൂ​ബ​ക്ക​ർ, റ​ഷീ​ഖ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ദേ​ശീ​യ​ദി​ന ക്വി​സ് സൗ​ദി ച​രി​ത്ര​ത്തെ കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​റി​വും അ​വ​ബോ​ധ​വും നേ​ടാ​ൻ സ​ഹാ​യ​ക​മാ​യി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ റൈ​ജു മു​ത്ത​ലി​ബ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. 

Tags:    
News Summary - Rawda Al Madrasul Islamiyya Celebrated Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.