സൗദി മന്ത്രിസഭയിൽ അഴിച്ചുപണി; മാറ്റം അഞ്ച്​ മന്ത്രിമാർക്ക്​

റിയാദ്: സൽമാൻ രാജാവി​​​െൻറ മന്ത്രിസഭയില്‍ ഏറ്റവും ഒടുവിൽ നടന്ന അഴിച്ചു പണിയിൽ മുഖ്യമായും മാറ്റി നിശ്ചയിച് ചത് അഞ്ച്് മന്ത്രിമാരെ. 33 മന്ത്രിമാരുള്ള സഭയിലെ അഞ്ച്് മന്ത്രിമാരെ മാറ്റി നിശ്ചയിച്ചാണ് സല്‍മാന്‍ രാജാവ് വിജ ്ഞാപനം പുറത്തിറക്കിയത്​. വിദേശകാര്യം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, തദ്ദേശ ഭരണം, നാഷനല്‍ ഗാര്‍ഡ് വകുപ്പുമന്ത്രിമാരെയാണ് രാജ വിജ്ഞാപനത്തിലൂടെ മാറ്റിയത്. കൂടാതെ ചില മന്ത്രാലയങ്ങളില്‍ മന്ത്രിപദവിയിലുള്ള പുതിയ തസ്തികകളില്‍ ഉന്നതരെ നിയമിക്കുകയും ചെയ്തു. കാബിനറ്റിലെ രണ്ടാമത്തെ വനിതാ മന്ത്രിയായി ഇമാൻ അൽ മുതൈരി നിയോഗിക്കപ്പെട്ടതും ശ്രദ്ധേയമായി. കൂടാതെ ഏതാനും മേഖല ഗവര്‍ണമാരെയും സുപ്രധാന അതോറിറ്റികളുടെ മേധാവികളെയും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.

തുര്‍ക്കി അബ്​ദുല്ല അശ്ശബാനയാണ് വാര്‍ത്ത വിനിമിയ മന്ത്രിയായി ഡോ. അവ്വാദ് അല്‍വ്വാദിന് പകരം നിയോഗിതനായത്. വിദേശകാര്യ മന്ത്രിയായി മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. ഇബ്രാഹീം അല്‍അസ്സാഫിനെ നിയമിച്ചപ്പോള്‍ വിദേശ കാര്യങ്ങള്‍ക്ക് നിലവിലെ മന്ത്രി ആദില്‍ അല്‍ജുബൈര്‍ സ്ഥാനത്ത് തുടരും. അമീര്‍ അബ്​ദുല്ല ബിന്‍ ബന്‍ദറാണ് പുതിയ നാഷനല്‍ ഗാര്‍ഡ് മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശൈഖ് നിയോഗിതനായി. നിലവില്‍ വാണിജ്യ മന്ത്രിയായ ഡോ. മാജിദ് അല്‍ഖസബിയെ തദ്ദേശഭരണ വകുപ്പുകൂടി താല്‍ക്കാലികമായി ഏല്‍പിച്ചിരിക്കയാണ്.
തെക്കന്‍ പ്രദേശമായ അസീര്‍ മേഖല ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദിനെ മാറ്റി പകരം അമീര്‍ തുര്‍ക്കി ബിന്‍ തലാലിനെ തല്‍സ്ഥാനത്ത് നിയമിച്ചു.

രാജ്യത്തി​​​െൻറ വടക്കന്‍ ഭാഗത്തുള്ള അല്‍ജൗഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താനെ മാറ്റി പകരം അമീര്‍ ഫൈസല്‍ ബിന്‍ നവാഫിനെ നിയമിച്ചു. സ്പോര്‍ട്സ്​ അതോറിറ്റി മേധാവിയായിരുന്ന തുര്‍ക്കി ആല്‍ശൈഖിനെ വിനോദകാര്യ അതോറിറ്റി മേധാവിയാക്കി. പകരം സ്പോര്‍ട്സ് അതോറിറ്റി മേധാവിയായി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ തുര്‍ക്കിയെ നിയമിച്ചു. ടൂറിസം അതോറിറ്റി ​േമധാവിയായിരുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനെ ബഹിരാകാശ അതോറിറ്റി മേധാവിയാക്കി. പകരം ടൂറിസം അതോറിറ്റിയില്‍ അഹമദ് അല്‍ഖതീബിനെ മേധാവിയാക്കി നിശ്ചയിച്ചു. ലണ്ടനിലെ അംബാസഡറായിരുന്ന അമീര്‍ മുഹമ്മദ് ബിന്‍ നവാഫിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.

Tags:    
News Summary - Reconstruction in saudi cabinet-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.