ജിദ്ദ: കേരള നദ്വത്തുൽ മുജാഹിദീൻ അഞ്ച്, ഏഴ് ക്ലാസുകളിലേക്കുള്ള 2022-2023 വർഷം മേയ് മാസത്തിൽ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ പരീക്ഷയെഴുതിയ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസയിലെ മുഴുവൻ വിദ്യാർഥികളും ഉന്നതവിജയം കരസ്ഥമാക്കുകയും റെക്കോഡ് എ പ്ലസ് നേടുകയും ചെയ്തു. ഏഴാം ക്ലാസിൽ 80 ശതമാനം കുട്ടികളും അഞ്ചാം ക്ലാസിൽ 50 ശതമാനം കുട്ടികളും എ പ്ലസ് നേടിയാണ് വിജയിച്ചിട്ടുള്ളത്.
അർഷൽ ശിഹാബ്, മിഫ്സൽ അഷ്റഫ്, മുഹമ്മദ് മിർസബ്, ഷഹ്സിൻ മുഹമ്മദ്, പി.ഇ. അഫീസ, അമീന ആഷിക്, അംന സകരിയ, ആയിഷ ഷാഫി, അസീമ അമീർ ഫൈസൽ, ഫിദ ശിഹാബ്, ഹാനിയ ഹബീബ്, ജെന്ന മെഹക്ക്, നഷ ഹനൂൻ എന്നിവർ അഞ്ചാം ക്ലാസിലും ആയിഷ മുഷ്താഖ്, ഫാത്തിമ ഹീല, വി.പി. മുൻതഹ, നേഹ ഫാത്തിമ എന്നിവർ ഏഴാം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസയിൽ ദീനി വിഷയങ്ങളും ഖുർആൻ പാരായണത്തിനും പഠനത്തിനുമൊപ്പം മലയാളമടക്കമുള്ള ഭാഷാപഠനത്തിനും പ്രത്യേക പരിഗണന നൽകുന്നു. പാഠ്യവിഷയങ്ങൾക്കുപുറമെ പഠ്യേതര വിഷയങ്ങളിലുള്ള മോട്ടിവേഷൻ ക്ലാസുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നു. രക്ഷിതാക്കൾക്കായി പാരൻറിങ് അടക്കമുള്ള വിഷയങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സ്മാർട്ട് ക്ലാസ് റൂം, മൾട്ടി മീഡിയ എന്നിവ ഉപയോഗിച്ചുള്ള ആധുനിക പഠന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനരീതിയാണ് മദ്റസയിൽ പിന്തുടരുന്നത്. മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും പൊതുപരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പഠനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും അഭിനന്ദിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. അവധിക്കാല ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കുന്നതായും മദ്റസ ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി www. islahicenter.org എന്ന വെബ് സൈറ്റ് അഡ്രസിലോ 012-6532022, 0556278966 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.