റി​ഫ പ്രീ​മി​യ​ർ ലീ​ഗ് അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ദാ​റു​ൽ ബൈ​ദ സ്​​റ്റേ​ഡി​യം

റിഫ പ്രീമിയർ ലീഗ്; അവസാന റൗണ്ട് മത്സരങ്ങൾ ഇന്ന്

റി​യാ​ദ്: ക​ഴി​ഞ്ഞ ആ​റാ​ഴ്ച്ച​ക​ളി​ലാ​യി റി​യാ​ദി​ൽ ന​ട​ക്കു​ന്ന റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്​​ച പ​രി​സ​മാ​പ്‌​തി​യാ​കും.

എ, ​ബി ഡി​വി​ഷ​നു​ക​ളി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​നു​ള്ള ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് അ​സി​സ്​​റ്റ്​ അ​ക്കാ​ദ​മി (ദ​റു​ൽ ബൈ​ദ) സ്​​റ്റേ​ഡി​യം സാ​ക്ഷി​യാ​കും. എ ​ഡി​വി​ഷ​നി​ൽ യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ 16 പോ​യ​ൻ​റു​മാ​യും അ​സീ​സി​യ സോ​ക്ക​ർ 13 പോ​യ​ൻ​റു​മാ​യും ഏ​റ്റു​മു​ട്ടും. ഈ ​മ​ത്സ​ര​ത്തി​ൽ തു​ല്യ പോ​യ​ൻ​റു​ക​ൾ വ​ന്നാ​ൽ ഗോ​ൾ ശ​രാ​ശ​രി നോ​ക്കി വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കും. അ​തേ​സ​മ​യം 14 പോ​യ​ൻ​റു​ള്ള റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ വി​ജ​യി​ക്കാ​നും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​വാ​നു​മു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

ബി ​ഡി​വി​ഷ​നി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ട്‌ ഏ​താ​ണ്ട് ചാ​മ്പ്യ​ൻ​സ് പ​ട്ടം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​ർ 16 പോ​യ​ൻ​റു​മാ​യി താ​ര​ത​മ്യേ​ന ശ​ക്ത​ര​ല്ലാ​ത്ത ഒ​ബ​യാ​ർ എ​ഫ്.​സി​യെ നേ​രി​ടും. അ​തേ​സ​മ​യം ര​ണ്ടാം സ്ഥാ​ന​ത്തി​ന് വേ​ണ്ടി ക​ടു​ത്ത മ​ത്സ​ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. സു​ലൈ എ​ഫ്.​സി 13 പോ​യ​ൻ​റു​മാ​യി ശ​ക്ത​രാ​യ റോ​യ​ൽ ബ്ര​ദേ​ഴ്സ് കാ​ളി​കാ​വി​നെ നേ​രി​ട്ട് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി എ ​ഡി​വി​ഷ​നി​ൽ ക​യ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി മു​സ്ത​ഫ മ​മ്പാ​ട് ക​ൺ​വീ​ന​റും റി​ഫ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ളു​മാ​യി സ​ബ് ക​മ്മി​റ്റി​ക്ക്​ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മാ​പ​ന ച​ട​ങ്ങി​ൽ റി​യാ​ദി​ലെ പൗ​ര​പ്ര​മു​ഖ​രും പ്രീ​മി​യ​ർ ലീ​ഗ് പ്രാ​യോ​ജ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് റി​ഫ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. റി​യാ​ദി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും ദാ​റു​ൽ ബൈ​ദ അ​സി​സ്​​റ്റ്​ ഗ്രൗ​ണ്ട് വേ​ദി​യാ​വു​ക.

Tags:    
News Summary - Rifa Premier League; Final round matches today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.