ദമ്മാം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിയമ വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ച 15 സ്ഥാപനങ്ങൾ ദമ്മാമിൽ അടച്ചുപൂട്ടി. ദമ്മാം നഗരസഭയുടെ കീഴിൽ നടന്ന പരിശോധനയിൽ നിയമ ലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കർശന നടപടി. ദമ്മാം ഖുദ്രിയ്യയിലാണ് എട്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
പഴകിയ സാധനങ്ങൾ വിൽപനക്ക് വെച്ച ഏഴ് സ്ഥാപനങ്ങളും നിയമനടപടികളുടെ ഭാഗമായി സീൽ ചെയ്തു. 60ലേറെ സ്ഥാപങ്ങൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷ ചുമത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
മന്ത്രാലയം നിഷ്കർഷിക്കുന്ന നിയമ-നിർദേശങ്ങളുടെ ലംഘനം, മതിയായ രേഖകളുടെ അഭാവം, നിയമപരമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി സ്ഥാപങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൃത്യമായ സാമൂഹിക അകലം പാലിക്കാതെ ഒട്ടേറെ ഉപഭോക്താക്കൾ സ്ഥാപനത്തിനകത്ത് ഒരേ സമയമെത്തിയതും നിയമ ലംഘനത്തിെൻറ പരിധിയിൽ പെടും. വാണിജ്യ സ്ഥാപനങ്ങൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, ചെറുകിട കച്ചവട കേന്ദ്രങ്ങൾ തുടങ്ങി നഗരസഭയുടെ കീഴിലെ നൂറിലേറെ സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.
പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിൽപന, മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, വൃത്തിഹീനമായ പരിസരത്തെ വിൽപന, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ദമ്മാം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധന മണിക്കൂറുകൾ നീണ്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴയടക്കമുള്ള കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 940 ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.