മുനാസ്​ അബ്​ദുറഹ്​മാൻ (പ്രസി.), തേവർമണ്ണിൽ സ്വാലിഹ്​ (സെക്ര.)

ചേന്ദമംഗല്ലൂർ കൂട്ടായ്മക്ക്​ പുതിയ നേതൃത്വം

റിയാദ്: റിയാദിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചേന്ദമംഗലൂർ നിവാസികളുടെ പ്രാദേശിക കൂട്ടായ്മയായ റിയാദ്​ ചേന്ദമംഗലൂർ എക്​സ്​പാട്രിയറ്റ്​ അസോസിയേഷൻ (റീച്ച്) 2022 - 2024 വർഷേത്തേക്കുള്ള ഭാരവാഹികളെ കുടുംബ സംഗമത്തിൽ തെരഞ്ഞെടുത്തു.

മുനാസ് അബ്ദുറഹ്​മാനാണ്​ പുതിയ പ്രസിഡൻറ്​. സ്വാലിഹ്​ തേവർമണ്ണിൽ സെക്രട്ടറിയും സാജിദ് പുന്നക്കേണ്ടി ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങളുടെ ക്ഷേമത്തിന്നും ജീവകാരുണ്യ രംഗത്തും കൂട്ടായ്മ മുൻ വർഷങ്ങളെക്കാൾ കൂടുതൽ സജീവമാകണമെന്ന് മുൻ പ്രസിഡൻറ്​ സാജിദ് അലി പലത്തുമണ്ണിൽ പറഞ്ഞു. റിയാദ് ലേക്ക്​ പാർക്കിൽ ചേർന്ന സംഗമത്തിൽ റീച്ച് കുടുംബാംഗങ്ങൾ എല്ലാവരും പങ്കടുത്തു.

നാട്ടിൽനിന്നും പുതുതായി വന്ന ഇംറാൻ ഹുസൈൻ, നുമീർ, അസ്ര ലൈസ് എന്നിവരെ പരിചയപ്പെടുത്തുകയും റീച്ചിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ചേന്ദമംഗല്ലൂർ ഗുഡ് ഹോപ്പ് സ്കൂളിലും ദീർഘകാലം അൻസാരി റസിഡൻഷ്യൽ സ്കൂളിലും അധ്യാപികയായി സേവനമനുഷ്ടിച്ച കൊടിയത്തൂർ സൈനബ അതിഥിയായും പങ്കെടുത്തു. മുൻ പ്രസിഡൻറ്​ സാജിദ് അലി ചേന്ദമംഗല്ലൂർ സ്വാഗതവും നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.