റിയാദ്: കാലിൽ തട്ടിവീഴ്ത്തി പണം കവരൽ ബത്ഹയിൽ വീണ്ടും. മലയാളി സാമൂഹിക പ്രവർത്തകെൻറ 11,000 റിയാൽ നഷ്ടപ്പെട്ടു. തെരുവിലൂടെ നടന്നുപോകുേമ്പാൾ എതിരിൽ നിന്ന് വന്ന് കാലിൽ ചവിട്ടി വീഴ്ത്തി പോക്കറ്റടിക്കുന്ന കവർച്ചക്കാരുടെ തന്ത്രത്തിന് ഇത്തവണ ഇരയായത് നവോദയ എന്ന സാംസ്കാരിക സംഘടനയുടെ പ്രധാന ഭാരവാഹി കണ്ണൂർ സ്വദേശി പൂക്കോയ തങ്ങളാണ്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ബത്ഹ കേരള മാർക്കറ്റിൽ സഫാമക്ക േപാളിക്ലിനിക്കിന് പിൻവശത്തുള്ള അൽഫൗരി റെമ്മിറ്റൻസ് സെൻറർ ടെല്ലറിന് മുന്നിൽവെച്ചാണ് പൂക്കോയ തങ്ങൾ കൊള്ളയടിക്കപ്പെട്ടത്. രാത്രി 10 മണി സമയമായതിനാൽ തെരുവിൽ നിറയെ ആളുകളുണ്ടായിരുന്നു. നാട്ടിലേക്ക് പണമയക്കാൻ വന്നതായിരുന്നു. നടന്നുവരുേമ്പാൾ എതിരിൽ നിന്ന് ഫോൺ ചെയ്തുകൊണ്ട് നടന്നുവന്ന ആഫ്രിക്കൻ വംശജൻ ഇടതുകാലുകൊണ്ട് പൂക്കോയ തങ്ങളുടെ വലതുകാലിൽ ശക്തമായി ചവിട്ടി. ഒാർക്കാപ്പുറത്തായതിനാൽ നിലതെറ്റി നിലത്തുവീണു. പിടഞ്ഞെഴുന്നേറ്റ് നോക്കുേമ്പാൾ പാൻറ്സിെൻറ വലതുപോക്കറ്റിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നു.
വീഴുന്നതിനിടയിൽ വലതുഭാഗത്തൂടെ വന്നയാളാവും പോക്കറ്റടിച്ചിരിക്കുക. സംഘം ചേർന്നുവന്ന് ഒരാൾ ഇടതുകാലുകൊണ്ട് ചവിട്ടി വീഴുത്തുകയും വലതുഭാഗത്തുള്ളയാൾ പോക്കറ്റിൽ നിന്ന് പണമെടുക്കുകയും ചെയ്തു എന്നാണ് കരുതുന്നത്. കൂടുതലും 100െൻറ നോട്ടുകളായതിനാൽ 11,000 റിയാൽ പോക്കറ്റിൽ മുഴച്ചുനിന്നിരുന്നു. പണമാണെന്ന് മനസിലാക്കി തന്നെ ചെയ്തതാകാനാണ് സാധ്യത. അതേസമയം ഇടതുകീശയിലുണ്ടായിരുന്ന പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടതുമില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് പൂക്കോയ തങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.