ജിദ്ദ: ആർ.എസ്.സി ജിദ്ദ സോൺ ഹജ്ജ് വളന്റിയർ കോർ സംഗമം സംഘടിപ്പിച്ചു. ഷറഫിയയിൽ നടന്ന സംഗമം ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു.
‘സേവനത്തിന്റെ തിരുചര്യ’ എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി ബഷീർ മാസ്റ്റർ ചെല്ലക്കൊടി മുഖ്യ പ്രഭാഷണം നടത്തി. അപാരമായ കാരുണ്യവും സഹിഷ്ണുതയും സന്നദ്ധസേവകന്റെ മുഖമുദ്രയാകണമെന്നും നിസ്വാർഥമായ മനസ്സോടെ കർമരംഗത്തിറങ്ങാൻ നാം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വദഖതുല്ല പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ആർ.എസ്.സി ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ, ബഷീർ തൃപ്രയാർ, നാഷനൽ ഹജ്ജ് വളന്റിയർ കൺവീനർ ഇർഷാദ് കടമ്പോട്, മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി റഫീഖ് കൂട്ടായി സ്വാഗതവും മുഹമ്മദ് ഷംഷാദ് നന്ദിയും പറഞ്ഞു. രണ്ടായിരത്തിലധികം വളന്റിയർമാരാണ് ഈ വർഷം ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ആർ.എസ്. സിക്ക് കീഴിൽ സൗദിയിൽ പ്രവർത്തിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വളന്റിയർമാർക്ക് ആവശ്യമായ പ്രാഥമിക പരിശീലനവും നിർദേശങ്ങളും വളന്റിയർ കോർ സംഗമത്തിൽ നൽകി. ആർ.എസ്.സി ഹജ്ജ് വളന്റിയർ കോറിന് കീഴിൽ വളന്റിയർ സേവനത്തിന് തയാറുള്ളവർ 053 359 0946 എന്ന നമ്പറിലോ http://hvc.rsconline.org എന്ന ലിങ്കിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.