റിയാദ്: റയാൻ ലാന്റേൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട് ജേതാക്കളായി. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിലെ (റിഫ)16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ഫൈനലിൽ പ്രവാസി സോക്കറുമായുള്ള ഗോൾ രഹിത സമനിലക്കൊടുവിൽ ടൈബ്രേക്കറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയികളായത്.
പന്ത് കൃത്യമായി വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോൾ നേടി വിജയ കിരീടമുയർത്തി. കളിയിലുടനീളം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ഗോളൊന്നും പിറന്നില്ല.
തുടർന്ന് ടൈബ്രേക്കറിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ജേതാക്കളായി.
സ്കൂൾ കുട്ടികൾക്കായി നടത്തിയ അണ്ടർ 17 ടൂർണമെന്റിൽ റിയാദ് സോക്കർ അക്കാദമിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് യുനൈറ്റഡ് ഫുട്ബാൾ അക്കാദമിക്ക് കിരീടം.
വിന്നേഴ്സിന് നാസർ മൂച്ചിക്കാനും റണ്ണേഴ്സിന് റമീസ് വാഴക്കാടും ട്രോഫികൾ കൈമാറി. റിയാദിലെ പഴയകാല താരങ്ങൾ മുഖാമുഖം ഏറ്റുമുട്ടിയ വെറ്ററൻസ് മത്സരത്തിൽ രണ്ടിനെതിരിൽ നാല് ഗോളിന് ഇസ്മ മെഡിക്കൽസ് വെറ്ററൻസിനെതിരിൽ ലാന്റേൺ വെറ്ററൻസ് വിജയിച്ചു. നിസാർ കുന്നുംപ്പുറം മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
വിന്നേഴ്സിന് ജംഷി ചുള്ളിയോടും റണ്ണേഴ്സിന് സമീർ മണ്ണാർമലയും ട്രോഫികൾ കൈമാറി. ഫൈനൽ മത്സരത്തിൽ റയാൻ പോളിക്ലിനിക് എം.ഡി മുഷ്താഖ് മുഹമ്മദലി, മുജീബ് ഉപ്പട, നാസർ മൂച്ചിക്കാടൻ, റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, നാസർ മാവൂർ, വിജയൻ നായർ, ഹാരിസ് മഞ്ചേരി (ജയ് മസാല), ബഷീർ ഐബി ടെക്, ലത്തീഫ് തലാപ്പിൽ (സ്പീഡ് പ്രിന്റ്) എന്നിവർ കളിക്കാരുമായി ഹസ്തദാനം നടത്തി.
ടോപ് സ്കോറർ നബീൽ അരക്കിണർ (അസീസിയ സോക്കർ), മാൻ ഓഫ് ദ ടൂർണമെന്റ് കുഞ്ഞു കൊണ്ടോട്ടി (ബ്ലാസ്റ്റേഴ്സ് വാഴക്കാട്), ഗോൾ കീപ്പർ അർഷദ് വാഴക്കാട് (ബ്ലാസ്റ്റേഴ്സ് വാഴക്കാട്), ഡിഫൻഡർ ഇസ്ഹാഖ് എടക്കര (പ്രവാസി സോക്കർ) എന്നിവർ വ്യക്തിഗത പുരസ്കാരത്തിന് അർഹരായി. വിന്നേഴ്സിന് മുഷ്താഖ് മുഹമ്മദലിയും റണ്ണേഴ്സിന് മുജീബ് ഉപ്പടയും ട്രോഫികൾ കൈമാറി.
അമീർ സുഹൈൽ നർകോട്, മജീദ് ബസ്കർ, അൻസാർ കരുവാരക്കുണ്ട്, അഷ്റഫ് വയനാട്, ആശിഖ് പരപ്പനങ്ങാടി, റമീസ് വാഴക്കാട് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. യഅ്കൂബ് ഒതായി, സഹീർ പെരിന്തൽമണ്ണ, ഫവാസ് എടവണ്ണ, ഹമീദ് എടത്തനാട്ടുകര, മുസ്ബിൻ കരുവാരക്കുണ്ട്, നാസർ പാണ്ടിക്കാട്, ഷാജി അരീക്കോട്, നാസർ എടക്കര, സഫീർ അരീക്കോട്, ഇർഷാദ് മൊല്ല, മൂസ മേൽമുറി, അലി അസ്കർ പാലക്കാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.