ജിദ്ദ: സിഫ് ഫുട്ബാൾ എ ഡിവിഷൻ ചാമ്പ്യന്മാരും ഈ വർഷത്തെ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് ചാമ്പ്യന്മാരുമായ ശറഫിയ്യ ട്രേഡിങ് സബീൻ എഫ്.സിയും 'ഗൾഫ് മാധ്യമം'സോക്കർ കാർണിവൽ വിജയികളായ ന്യൂകാസിൽ എഫ്.സിയും ചേർന്ന് വിജയാഘോഷവും ക്ലബ് വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. കോച്ചുമാരായ ഷഹീർ പുത്തൻ, സക്കീർ കൊളക്കാട് എന്നിവരെ ക്ലബിന്റെ മുഖ്യ രക്ഷാധികാരികളായ ഷറഫിയ ട്രേഡിങ് എം.ഡി നാസിഫ് നീലാംബ്ര, ഫഹദ് നീലാംബ്ര എന്നിവർ ഉപഹാരം നൽകിയും ന്യൂകാസിൽ എഫ്.സിക്കുവേണ്ടി എം.കെ. അബ്ദുൽറഹ്മാൻ, കെ.പി. ഖാലിദ് കൊട്ടപ്പുറം എന്നിവർ പൊന്നാടയണിയിച്ചും ആദരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ക്ലബ് വൈസ് പ്രസിഡന്റ് ഫിയാസ് പാപറ്റക്ക് യാത്രയയപ്പ് നൽകി. മാനേജർ സി.ടി. അനീസ് പൂങ്ങോട് ഒർമഫലകം കൈമാറി. ഫിയാസ് പാപ്പറ്റ മറുപടി പ്രസംഗം നടത്തി. ക്ലബ് പ്രസിഡന്റ് പി.വി. സഫീർ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ സി.ടി. അനീസ് പൂങ്ങോട്, സെക്രട്ടറി മുഹമ്മദ് ശഫീക്ക് കുരിക്കൾ, ട്രഷറർ മുഫിലാഷ് മുസ്തഫ, രക്ഷാധികാരി കെ.സി. ശരീഫ് എന്നിവർ പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും കഴിഞ്ഞ സീസണിലെ കളികളുടെ അവലോകനങ്ങളും നടത്തി.
യു.പി. ഇസ്‌ഹാഖ് കൊട്ടപ്പുറം, ഹിഷാം ചെമ്പൻ, അസ്‍ലം കിഴിശ്ശേരി, അസ്‌ഹർ വള്ളിക്കുന്ന്, സമാൻ കൊച്ചു, ഷഫീക്ക് നാന്റ്റി, ഷാനവാസ്, സിറാജ്, ഷാഹുൽ പുളിക്കൽ, അഷ്ഫാർ നരിപ്പറ്റ, ഹബീബ് കൊമ്മേരി, സുധീഷ് മമ്പാട്, റിനീഷ് മമ്പാട് എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി ഷിഫിൽ പല്ലാട്ട് നന്ദി പറഞ്ഞു.ടീം അംഗങ്ങളുടെ വിവിധയിനം കലാ, കായിക മത്സരങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.