അബ്​ഹ വിമാനത്താവളത്തിന്​ നേരെ ഹൂതി മിസൈലാക്രമണം; ഇന്ത്യക്കാരിയുൾപെടെ 26 പേർക്ക്​ പരിക്ക്

ജിദ്ദ: ദക്ഷിണ സൗദി അറേബ്യയിലെ അബ്​ഹ വിമാനത്താവളത്തിന് നേരെ യമൻ ഹൂതികളുടെ ക്രൂയിസ്​ മിസൈൽ ആക്രമണം. സൗദി സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലി​​െൻറ അവശിഷ്​ടം അബ്​ഹ വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 2 6 പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യക്കാരിയായ വനിതക്കാണ് പരിക ്ക്. ബുധനാഴ്​ച പുലർച്ചെ രണ്ടരയോടെയാണ്​ ആക്രമണമെന്ന് അറബ്​ സഖ്യസേന വക്​താവ്​ കേണൽ തുർക്കി അൽമാലികി പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളുമുൾപെടും. യമൻ,സൗദി പൗരൻമാരാണ്​ പരിക്കേറ്റ മറ്റ്​ ദേശക്കാർ. പരിക്കേറ്റ ഇന്ത്യൻ വനിതയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വിമാനത്താവളത്തി​​െൻറ പ്രവർത്തനം താൽകാലികമായി മുടങ്ങിയെങ്കിലും ഉടൻ പൂർവസ്​ഥിതിയിലായി.

വിമാനത്താവളം ലക്ഷ്യമാക്കി ക്രൂയിസ്​ മിസൈലാണ്​ അയച്ചതെന്ന്​ ഹൂതികൾ അവകാശപ്പെട്ടു. ​ആദ്യമായാണ്​ അബ്​ഹ വിമാനത്താവളത്തിന്​ നേരെ മിസൈലാക്രമണം നടക്കുന്നത്​. നേരത്തെ പല തവണ അബ്​ഹ വിമാനത്താവളത്തിന്​ നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. യമൻ അതിർത്തിയിൽ നിന്ന്​ 180 കിലോമീറ്റർ അകലെയാണ്​ അബ്​ഹ വിമാനത്താവളം.

തിങ്കളാഴ്​ച രാത്രി അബ്​ഹയിലെ ഖമീസ്​ മുശൈത്ത്​ ലക്ഷ്യമാക്കി ഹൂതികൾ സ്​ഫോടക വസ്​തു നിറച്ച ഡ്രോൺ ആക്രമണം നടത്തിയിരുന്നു.ഇവിടുത്തെ വ്യോമസേന കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആ ആക്രമണം. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതു തകർക്കുകയായിരുന്നു. ഒരു മാസത്തിനിടയിൽ തുടർച്ചയായ ആക്രമണങ്ങളാണ്​ സൗദിക്ക്​ നേരെ യമനിലെ ഹുതികൾ നടത്തിക്കൊണ്ടിരിക്കുന്നത്​. നജ്​റാൻ, ജീസാൻ വിമാനത്താവളങ്ങൾക്കു നേരെയും ആക്രമണം പതിവാണ്​.

അതേസമയമ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അറബ്​ സഖ്യസേനയുടെ നേതൃത്വത്തിൽ സൈനിക നടപടി ശക്​തമാക്കിയിട്ടുണ്ട്​. ജനവാസകേന്ദ്രങ്ങളിലേക്ക്​ സ്​ഥിരമായി ആക്രമണം നടത്തുന്ന ഹൂതികൾ യുദ്ധക്കുറ്റകൃത്യമാണ്​ നടത്തുന്നതെന്ന്​ കേണൽ തുർക്കി അൽ മാലികി പറഞ്ഞു. സൗദിക്ക്​ നേരെ നടന്ന ആക്രമണത്തെ ബഹ്​റൈൻ ശക്​തമായി അപലപിച്ചു.


Tags:    
News Summary - saudi abha Houthi attack: Indian Injured -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.