ജിദ്ദ: ഫലസ്തീൻ പ്രശ്നത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം ഉറപ്പുവരുത്താൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തി ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിർദ്ദിഷ്ട അറബ് സമാധാന ഉടമ്പടിയിൽ രാജ്യത്തിെൻറ പ്രധാന ആവശ്യമായിരുന്നു ഇതെന്ന് സൽമാൻ രാജാവ് പറഞ്ഞു.
2002ൽ സൗദി അറേബ്യയാണ് അറബ് സമാധാന ഉടമ്പടിക്ക് മുൻകൈ എടുത്തത്. 1967ൽ പലസ്തീനിൽ നിന്നും പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പൂർണമായും പിന്മാറി പ്രദേശം ഫലസ്തീനികൾക്ക് വിട്ടുനൽകിയാൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള സാധാരണ ബന്ധങ്ങൾ വാഗ്ദാനം ചെയ്തതുമാണ് പ്രസ്തുത ഉടമ്പടിയിലെന്നും സൽമാൻ രാജാവ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.