അൽഅഖ്‌സ പള്ളിയിലെ ഇസ്രായേൽ പ്രകോപനം; സൗദി അറേബ്യ അപലപിച്ചു

ജിദ്ദ: ഫലസ്തീനിലെ അൽഅഖ്‌സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറി ഇസ്രായേൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപനപരമായ നടപടികളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതും മതപരമായ പവിത്രതകളെ സംബന്ധിച്ച അന്താരാഷ്ട്ര തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധവുമായ ഇസ്രായേലി എന്ന അധിനിവേശ അധികാരികളുടെ നടപടികളിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.

1967ലെ അതിർത്തി നിർണയപ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായ ഫലസ്തീൻ രാജ്യത്തോടും പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനും അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്‌ക്കാനുള്ള ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

Tags:    
News Summary - Saudi Arabia condemned Israeli Provocation at Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.