റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണം 5,000 കടന്നു. ശനിയാഴ്ച 22 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. ഒന്നര ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 405 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 455 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 338,944 പോസിറ്റീവ് കേസുകളിൽ 324,737 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9189 പേരാണ്. അതിൽ 842 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി. റിയാദ് 2, ജിദ്ദ 3, മക്ക 3, ഹുഫൂഫ് 1, ത്വാഇഫ് 1, ഹാഇൽ 1, ബുറൈദ 2, അബഹ 2, ഹഫർ അൽബാത്വിൻ 2, ജീസാൻ 2, മഹായിൽ 44, അബൂ അരീഷ് 1, ഖുറയാത്ത് 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 40. മക്ക 36, റിയാദ് 32, യാംബു 24, ഹുഫൂഫ് 23, ഹാഇൽ 17, അബഹ 16, ജീസാൻ 16, ഖമീസ് മുശൈത്ത് 15, മുബറസ് 13, ദമ്മാം 10, ജുബൈൽ 9, നജ്റാൻ 9, വാദി ദവാസിർ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്ച 46,189 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,976,541 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1104, ജിദ്ദ 992, മക്ക 775, ഹുഫൂഫ് 263, ത്വാഇഫ് 211, ദമ്മാം 140, മദീന 134, അബഹ 131, ജീസാൻ 123, ബുറൈദ 110, മുബറസ് 78, ഹാഇൽ 77, ഹഫർ അൽബാത്വിൻ 77, തബൂക്ക് 73, അറാർ 64, സബ്യ 47, മഹായിൽ 44, അൽബാഹ 41, അബൂ അരീഷ് 38, ഖത്വീഫ് 34, ഖമീസ് മുശൈത്ത് 30, നജ്റാൻ 30, അൽറസ് 29, സകാക 27, ബീഷ 27, ബെയ്ഷ് 26, വാദി ദവാസിർ 23, ഖർജ് 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, റഫ്ഹ 9, അൽനമാസ് 8, അഹദ് മസറ 8, അൽഅർദ 7, ജുബൈൽ 7, അഹദ് റുഫൈദ 7, ഹുറൈംല 6, ദർബ് 6, അൽ-ജഫർ 5, ദമദ് 5, ഖുറയാത് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.