റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു. തിങ്കളാഴ്ച രാജ്യത്താകെ 16 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.എന്നാൽ പുതിയ കോവിഡ് കേസുകളുടെ കാര്യത്തിൽ നേരിയ വർധനവുണ്ടായി. ഒരു മാസത്തിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലായി പുതുതായിരോഗം ബാധിച്ചവരുടെ എണ്ണം. 357 പേർ രോഗമുക്തരായപ്പോൾ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 381 പേർക്കാണ്.
ആകെ റിപ്പോർട്ട് ചെയ്ത 342,583 പോസിറ്റീവ് കേസുകളിൽ 328,895 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5201 ആയി. മരണനിരക്ക് 1.5ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8487 പേരാണ്. അതിൽ 844 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ്കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 60. യാംബു 42, റിയാദ് 27, മുബറസ് 19, ഹുഫൂഫ് 18, ഹാഇൽ 18, അബഹ 10, നജ്റാൻ 9, ജിദ്ദ 8, വാദി ദവാസിർ 8, മജ്മഅ 7, ഖമീസ് മുശൈത്ത് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.