റിയാദ്: സൗദി അറേബ്യയിൽ രോഗമുക്തരുടെ പ്രതിദിന കണക്ക് രോഗികളുടെ എണ്ണത്തേക്കാൾ മുകളിലായി. 2541 പേരാണ് ഞായറാഴ്ച സുഖം പ്രാപിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 1968 േപർക്കാണ്. ആകെ രോഗമുക്തരുടെ എണ്ണം 220323ഉം രോഗബാധിതരുടെ എണ്ണം 266941ഉം ആയി.
രാജ്യത്തെ രോഗമുക്തിനിരക്ക് 82.3 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദ് 19, ജിദ്ദ 3, ദമ്മാം 1, ഹുഫൂഫ് 3, ത്വാഇഫ് 1, ജുബൈൽ 3 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 43885 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 2120 പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഞായറാഴ്ച 57,216 കോവിഡ് ടെസ്റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 3,056,956 ആയി. രാജ്യത്തെ ചെറുതും വലുതുമായ 202 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫാണ് പുതിയ രോഗികളുടെ എണ്ണത്തിൽ മുന്നിൽ, 208.
രണ്ടാം സ്ഥാനത്ത് 195 രോഗികളുമായി ത്വാഇഫും 126 രോഗികളുമായി റിയാദ് മൂന്നാം സ്ഥാനത്തുമുണ്ട്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 768 ആയി. ജിദ്ദയിൽ 647 ആണ്. അതേസമയം മക്കയിൽ ഒരാഴ്ചയായി മരണം റിപ്പോർട്ട് ചെയ്യുന്നില്ല. ഇവിടെ ഇതുവരെ 517 പേരാണ് മരിച്ചത്.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 768, ജിദ്ദ 647, മക്ക 517, മദീന 112, ദമ്മാം 91, ഹുഫൂഫ് 97, ത്വാഇഫ് 80, തബൂക്ക് 46, ബുറൈദ 36, ജീസാൻ 24, അറാർ 23, ഖത്വീഫ് 22, മുബറസ് 20, ഹഫർ അൽബാത്വിൻ 24, ഹാഇൽ 18, വാദി ദവാസിർ 17, അൽഖുവയ്യ 14, ഖോബാർ 12, ബെയ്ഷ് 12, ഖർജ് 13, സബ്യ 11, അൽബാഹ 10, അബഹ 9, സകാക 8, ഖമീസ് മുശൈത്ത് 7, ബീഷ 7, മഹായിൽ 7, ജുബൈൽ 7, അബൂഅരീഷ് 6, അയൂൺ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, നജ്റാൻ 3, സുലയിൽ 3, ശഖ്റ 3, യാംബു 2, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽറസ് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, അൽനമാസ് 1, ഹുത്ത ബനീ തമീം 1, താദിഖ് 1, മൻദഖ് 1, അൽദായർ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.