ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 4,608 മാത്രം. 4,622 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,47,819 ഉം രോഗമുക്തരുടെ എണ്ണം 5,94,762 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,918 ആയി. നിലവിൽ 44,139 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 637 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.80 ശതമാനവും മരണനിരക്ക് 1.37 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,194 ഉം ജിദ്ദയിൽ 670 ഉം ദമ്മാമിൽ 228 ഉം മക്കയിൽ 227 ഉം ജിസാനിൽ 173 ഉം മദീനയിൽ 155 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.