ദവാദ്മിയില്‍ കൊല്ലം സ്വദേശി മരിച്ചു 

ബുറൈദ: സഹോദരനെ കാണാന്‍ സാജിറിൽ നിന്ന് ദവാദ്മിയിലെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അയത്തില്‍ അനുഗ്രഹ നഗര്‍ സ്വദേശി കടമ്പാട്ടുകിഴക്കതില്‍ മുഹമ്മദ് ശരീഫാണ് (54) മരിച്ചത്.  30 വര്‍ഷമായി സൗദിയിലുള്ള ശരീഫ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍പോയി മടങ്ങിയത്.

അടുത്ത മാസം നാട്ടിൽ പോവാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: ബീന. മക്കൾ: റുക്സാന, ശഅ്ബാന, സുല്‍ത്താന. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, ആയിശാബീവി, മുഹമ്മദ് സലീല്‍ (കുവൈത്ത്)  പരേതരായ അബ്​ദുൽ റഷീദ്, ജമീലാബീവി  . മൃതദേഹം ദവാദ്മിയില്‍ ഖബറടക്കും.

Tags:    
News Summary - Saudi arabia death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.