ഇഖാമ, ഹുറൂബ്​ പ്രശ്​നങ്ങളിലുള്ള 3581 ഇന്ത്യാക്കാർക്ക്​ എക്​സിറ്റ്​ ലഭിച്ചു

റിയാദ്​: ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ്​ കേസിൽ പെട്ടവരുമായ 3581 ഇന്ത്യൻ തൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ സൗദി അധികൃതർ എക്​സിറ്റ്​ വിസ നൽകി. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രജിസ്​റ്റര്‍ ചെയ്തവര്‍ക്കാണ് നാടണയാന്‍ അവസരം ഒരുങ്ങിയത്.

രജിസ്​റ്റര്‍ ചെയ്​ത ബാക്കിയുള്ള ഇൗ ഗണത്തിൽപെട്ടവരുടെ എക്​സിറ്റ്​ നടപടിക്രമങ്ങളും ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ത​െൻറ കീഴിൽ നിന്ന്​ ഒളിച്ചോടിയെന്ന്​ സൗദി പാസ്​പോർട്ട്​ വിഭാഗത്തിന്​ പരാതി നൽകി നിയമലംഘന പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടിയാണ്​ 'ഹുറൂബ്​'. ഇൗ ഗണത്തിൽപെട്ട നിരവധിയാളുകൾ രാജ്യത്തുണ്ട്​. ഇഖാമ കാലാവധി കഴിഞ്ഞവരും നിരവധിയുണ്ട്​. ഇൗ രണ്ടു ഗണത്തിലുംപെട്ട ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവർക്കാണ്​ എക്​സിറ്റ്​ വിസ ലഭിച്ചത്​. ഇതിൽ 3032 പേർ ഹുറൂബ്​ കേസിൽപെട്ടവരും 549 പേർ ഇഖാമ കാലാവധി കഴിഞ്ഞവരുമാണ്​.

ഇൗ വർഷം തുടക്കത്തിലാണ്​​​ നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്​ട്രേഷൻ എംബസിയിൽ ആരംഭിച്ചത്​. നിരവധിയാളുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. അതിൽ ഒരു ബാച്ചിനാണ്​ നാട്ടിൽ പോകാൻ ഇപ്പോൾ ​എക്​സിറ്റ്​ വിസ ലഭിച്ചത്​. ഇതില്‍ മലയാളികളും ഉണ്ട്.

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ ഇനിയും രജിസ്​റ്റർ ചെയ്യാം. https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്കിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.