പെരുന്നാൾ നമസ്കാര മാർഗനിർദേശങ്ങൾ പുറത്തിറക്കി സൗദി

റിയാദ്: സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്​ർ നമസ്കാരം നിർവഹിക്കണമെന്ന് സൗദി മതകാര്യ മന്ത്രി ശൈഖ് അബ്​ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കാൾ ആൻഡ്​ ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്.

നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഈദുൽ ഫിത്വ്​ർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും അതിനുള്ള മുൻകൂർ തയാറെടുപ്പുകൾ നടത്താനും അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്ക് എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ സുഗമമായി പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

Tags:    
News Summary - Saudi Arabia has issued Eid prayer guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.