ലോകത്ത് കൂടുതൽ സന്തോഷം അനുഭവിക്കുന്നവരിൽ സൗദി ജനത രണ്ടാം സ്ഥാനത്തെന്ന് ഇപ്സോസ് ഗ്ലോബൽ സർവേ

റിയാദ്: ആഗോള സ്വതന്ത്ര അഭിപ്രായ ഏജൻസിയായ ‘ഇപ്സോസ്’ സന്തോഷവാന്മാരായ ജനങ്ങളെ കണ്ടെത്താൻ നടത്തിയ സർവേയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്. സർവേയിൽ പങ്കെടുത്ത സൗദി ജനതയിൽ 86 ശതമാനം പേരും തങ്ങൾ തികച്ചും സന്തോഷകരായ ജീവിതമാണ് നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

91 ശതമാനം പേർ ‘സന്തോഷം’ രേഖപ്പെടുത്തിയ ചൈനയാണ് മുന്നിൽ. 85 ശതമാനവുമായി നെതർലാൻഡ്സ് സൗദിക്ക് തൊട്ടുപിന്നിൽ. 76 ശതമാനമാണ് അമേരിക്കക്കാരിലെ സന്തോഷ നിരക്ക്. ഹംഗറി, ദക്ഷിണ കൊറിയ, പോളണ്ട് എന്നിവിടങ്ങളിൽനിന്ന് സർവേയിൽ പങ്കെടുത്തവരിലാണ് ഏറ്റവും കുറവ് സന്തോഷമെന്ന് ഇപ്സോസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 50 മുതൽ 60 ശതമാനം വരെയാണ് ഈ രാജ്യക്കാരിലെ സന്തോഷവാന്മാർ. സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ നാലിൽ മൂന്ന് പേരും സന്തോഷത്തിലാണെന്ന് അഭിപ്രായപ്പെട്ടതായി സർവേ റിപ്പോർട്ട് വെളിപ്പെടുത്തി.

32 രാജ്യക്കാരിൽ നടത്തിയ സർവേയിൽ ശരാശരി 73 ശതമാനം പേരും സന്തോഷത്തിലാണെന്നാണ് അഭിപ്രായപ്പെട്ടത്. ആഗോള സന്തോഷം കഴിഞ്ഞ വർഷത്തേക്കാൾ ആറ് പോയന്‍റ് വർധിച്ചതായി സർവേ വ്യക്തമാക്കുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള ബന്ധത്തിൽ തങ്ങൾ ഏറ്റവും സംതൃപ്തരാണെന്നാണ് ആഗോളതലത്തിൽ കൂടുതൽ ആളുകൾ പറയുന്നത്.

Tags:    
News Summary - Saudi Arabia ranks second for world's happiest people: Ipsos global survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.