റിയാദ്: കിങ് സൽമാൻ റമദാൻ സഹായ പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിലെ ഇസ്ലാമികകാര്യ മന്ത്രാലയവും കാൾ ആൻഡ് ഗൈഡൻസും സംയുക്തമായി ഇന്ത്യയിൽ റമദാൻ ഇഫ്താർ പദ്ധതി ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റമദാൻ മാസത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ 80,000 കുടുംബങ്ങൾക്ക് ഭക്ഷണം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂഡൽഹിയിലെ സൗദി അറേബ്യൻ എംബസിയിലെ മതകാര്യ അറ്റാഷെ ഓഫിസിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
സൗദി ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ ശൈഖിെൻറയും ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഊദ് അൽ സാതിയുടെയും മേൽനോട്ടത്തിൽ ഏകോപനം നടത്തി ഇന്ത്യയിലെ സർവകലാശാലകൾ, അസോസിയേഷനുകൾ, ഇസ്ലാമിക കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഇഫ്താർ വിതരണം. ഇസ്ലാമിനെയും ലോകമെമ്പാടുമുള്ള മുസ്ലിംകളെയും സേവിക്കുന്നതിൽ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യൻ മുസ്ലിംകൾ പ്രശംസിക്കുകയും സൗദി സർക്കാറിനോട് നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.