ഫോ​ട്ടോ: പുതിയ വാർത്താവിതരണ മന്ത്രി സൽമാൻ ബിൻ യൂസുഫ്​ അൽദോസരി

സൗദി മന്ത്രിസഭയിൽ മാറ്റം; പുതിയ മന്ത്രിമാരെ നിയമിച്ച്​ സൽമാൻ രാജാവി​െൻറ ഉത്തരവ്​

ജിദ്ദ: സൗദി മന്ത്രിസഭയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി സൽമാൻ രാജാവി​െൻറ ഉത്തരവ്​. വാർത്താ മന്ത്രാലയത്തിലടക്കം പുതിയ മന്ത്രിമാരെ നിയമിച്ചു. സൽമാൻ ബിൻ യുസുഫ്​ അൽദോസരിയെ പുതിയ വാർത്താവിതരണ മന്ത്രിയായി നിയമിച്ചു. ഇതടക്കം നിരവധി പുതിയ നിയമനങ്ങളും മറ്റും പ്രഖ്യാപിച്ച്​ ഞായറാഴ്​ചയാണ്​ രാജകീയ ഉത്തരവ്​​ പുറത്തിറങ്ങിയത്​. എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താനെ സ്​റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാ കൗൺസിൽ അംഗമായും നിയമിച്ചു.

ഹമൂദ്​ ബിൻ ബദാഹ് അൽ മുറൈഖിയെ മന്ത്രി പദവിയോടെ റോയൽ കോർട്ടിൽ ഉപദേശകനായി നിയമിച്ചു. ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ലെഫ്റ്റനൻറ്​ ജനറൽ മുഹമ്മദ് ബിൻ അമർ അൽഹർബി നിയമിതനായി. റകാൻ ബിൻ ഇബ്രാഹിം അൽതൗഖാണ്​ മുതിർന്ന റാങ്കിലുള്ള സാംസ്കാരിക സഹമന്ത്രി. ഡോ. അബ്​ദുറഹ്​മാൻ ബിൻ ഹമദ് അൽഹർകാനെ മുതിർന്ന റാങ്കിൽ സ്​റ്റേറ്റ്​ റിയൽ എസ്​റ്റേറ്റ് ജനറൽ അതോറിറ്റി ഗവർണറായി നിയമിതനായി.

ഇസ്മാഈൽ ബിൻ സഇൗദ്​ അൽഗാംദിയെ മുതിർന്ന റാങ്കിൽ മാനവ വിഭവശേഷി സാമൂഹിക വികസന ഉപ​​ മന്ത്രിയായി നിയമിച്ചു. വാർത്താവിതരണ മന്ത്രിയായി നിയമിതനായ സൽമാൻ ബിൻ യൂസുഫ്​ അൽദോസരി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്​ പത്ര ലേഖകനായാണ്​​. രാജ്യത്തെ നിരവധി മുൻനിര മാധ്യമങ്ങളുടെ ഉടമസ്ഥരായ സൗദി റിസർച്ച് ആൻഡ് മാർക്കറ്റിങ്​ ഗ്രൂപ്പിന്​ കീഴിലുള്ള ‘അൽ ഇക്​തിസാദിയ’ പത്രത്തിലായിരുന്നു സേവനം അനുഷ്​ഠിച്ചിരുന്നത്​. 2011-ൽ അൽഇഖ്തിസാദിയയുടെ തലവനായി.

പിന്നീട്​ ‘അൽശർഖ്​ അൽഒൗസത്ത്​’ എന്ന ദിനപത്രത്തിൽ ജോലി ചെയ്​തു. 2014-ൽ ആ പത്രത്തി​െൻറ ചീഫ് എഡിറ്ററായും ‘അൽമജല്ല’, ‘അർറജുൽ’ മാസിക എന്നിവയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ‘അൽഅറബിയ, അൽഹദസ്​’ ചാനലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായി. 2021-ൽ സൽമാൻ രാജാവ് കിങ്​ അബ്​ദുൽ അസീസ് സെക്കൻഡ് ക്ലാസ് മെഡൽ നൽകി ആദരിച്ചു. മാനേജ്‌മെൻറ്​, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടിയ സൽമാൻ അൽദോസരി നിരവധി പ്രാദേശിക, അന്തർദേശീയ സംഭവങ്ങൾ കവർ ചെയ്യുകയും നിരവധി രാഷ്​ട്രീയ ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്.



Tags:    
News Summary - Saudi Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.