ജിദ്ദ: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കാതലായ മാറ്റമാണുണ്ടായത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി അവരോധിച്ചതാണ് സുപ്രധാന തീരുമാനം. നിലവിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് ബിൻ സൽമാൻ. പ്രധാനമന്ത്രി പദം രാജാവാണ് വഹിച്ചിരുന്നത്. മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ സൗദി മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് ഭരണാധികാരി സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടുവിച്ചത്. മന്ത്രിസഭയുടെ നേതൃത്വം പ്രധാനമന്ത്രിക്കാണെങ്കിലും സഭായോഗത്തിൽ തുടർന്നും സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. അമീർ ഖാലിദ് ബിൻ സൽമാനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. നിലവിൽ അദ്ദേഹം പ്രതിരോധ സഹമന്ത്രിയായിരുന്നു. പുതിയ വിദ്യാഭ്യാസ മന്ത്രിയായി യൂസഫ് ബിൻ അബ്ദുല്ല അൽബുനിയാനെയും നിയമിച്ചു.
1. അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് (കിരീടാവകാശി, പ്രധാനമന്ത്രി)
2. അമീർ ഡോ. മൻസൂർ ബിൻ മുത്ഇബ് (സഹമന്ത്രി)
3. അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ (ഊർജ മന്ത്രി)
4. അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് (സഹമന്ത്രി)
5. അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി (കായിക മന്ത്രി)
6. അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് (ആഭ്യന്തര മന്ത്രി).
7. അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് (നാഷണൽ ഗാർഡ് മന്ത്രി)
8. അമീർ ഖാലിദ് ബിൻ സൽമാൻ (പ്രതിരോധ മന്ത്രി)
9. അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല (വിദേശകാര്യ മന്ത്രി)
10. അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് (സാംസ്കാരിക മന്ത്രി)
11. ശൈയ്ഖ് സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് (സഹമന്ത്രി)
12. ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് (ഇസ്ലാമിക കാര്യ, കാൾ ആൻറ് ഗൈഡൻസ് മന്ത്രി)
13. ഡോ. വലീദ് ബിൻ മുഹമ്മദ് അൽസമാനി (നീതിന്യായ മന്ത്രി)
14. ഡോ. മുത്തലിബ് ബിൻ അബ്ദുല്ല അൽനഫീസ (സഹമന്ത്രി)
15. ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ (സഹമന്ത്രി)
16. ഡോ. ഇബ്രാഹിം അൽഅസാഫ് (സഹമന്ത്രി)
17. ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബിയ (ഹജ്ജ്, ഉംറ മന്ത്രി)
18. ഡോ. ഇസാം ബിൻ സഅദ് ബിൻ സഇൗദ് (ശൂറ കൗൺസിൽ കാര്യ സഹമന്ത്രി)
19. ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി (വാണിജ്യ, വാർത്താവിതരണ മന്ത്രി)
20. മുഹമ്മദ് ബിൻ അബ്ദുൽ മലിക് ആലുശൈഖ് (സഹമന്ത്രി)
21. എഞ്ചിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി (പരിസ്ഥിതി, ജലം, കൃഷി മന്തി)
22. ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽഇൗസ (സഹമന്ത്രി)
23. ആദിൽ ബിൻ അഹമ്മദ് അൽജുബൈർ (വിദേശകാര്യ സഹമന്ത്രി)
24. മാജിദ് ബിൻ അബ്ദുല്ല അൽഹുഖയ്ൽ (മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി).
25. മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ (ധനകാര്യ മന്ത്രി)
26. എൻജിനീയർ അബ്ദുല്ല ബിൻ ആമിർ അൽസവാഹ (കമ്മ്യൂണിക്കേഷൻസ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി)
27. എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി (മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി)
28. ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് (സഹമന്ത്രി)
29. ബന്ദർ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല അൽഖുറയ്ഫ് (വ്യവസായ ധാതു വിഭവ മന്ത്രി)
30. എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ (ഗതാഗത, ലോജിസ്റ്റിക് മന്ത്രി)
31. അഹമ്മദ് ബിൻ അഖീൽ അൽഖത്തീബ് (ടൂറിസം മന്ത്രി)
32. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ് (നിക്ഷേപ മന്ത്രി)
33. ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹിം (സാമ്പത്തിക ആസൂത്രണ മന്ത്രി)
34. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ (ആരോഗ്യമന്ത്രി)
35. യൂസഫ് ബിൻ അബ്ദുല്ല അൽബുന്യാൻ (വിദ്യാഭ്യാസ മന്ത്രി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.