റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ചയും മുന്നൂറിന് മുകളിൽ പുതിയ കോവിഡ് ബാധിതർ. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 306 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. റിയാദിൽ മാത്രം 124 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതെസമയം രാജ്യത്താകെ രോഗമുക്തരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. 290 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 368945 ഉം രോഗമുക്തരുടെ എണ്ണം 360400 ഉം ആയി.
ആകെ മരണസംഖ്യ 6386 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2159 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 379 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 124, കിഴക്കൻ പ്രവിശ്യ 58, മക്ക 52, മദീന 13, അൽഖസീം 12, അസീർ 11, വടക്കൻ അതിർത്തി മേഖല 9, അൽബാഹ 6, ജീസാൻ 6, നജ്റാൻ 5, തബൂക്ക് 5, അൽജൗഫ് 3, ഹാഇൽ 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.