റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ൽ ന​ട​ക്കു​ന്ന ‘ബ്രി​ക്‌​സ് പ്ല​സ് 2024’ ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ബ്രി​ക്​​സ് പ്ല​സ്​ ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി; ബ്രി​ക്‌​സ് രാ​ജ്യ​ങ്ങ​ളു​മാ​യി പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രും

റി​യാ​ദ്​: ബ്രി​ക്‌​സ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സൗ​ദി അ​റേ​ബ്യ തു​ട​രു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ൽ ‘ബ്രി​ക്‌​സ് പ്ല​സ് 2024’ ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ച്ച​ അ​ദ്ദേ​ഹം ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ലെ ആ​ശ​ങ്ക​യും പ​ങ്കു​വെ​ച്ചു. ബ്രി​ക്​​സ്​ ഗ്രൂ​പ്പി​ൽ ചേ​രാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട രാ​ജ്യ​മെ​ന്ന നി​ല​യി​ലാ​ണ്​ ഉ​ച്ച​കോ​ടി​യി​ൽ സൗ​ദി പ​​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​ക​സ​ന​വും അ​ഭി​വൃ​ദ്ധി​യും കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ്രി​ക്​​സ്​ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​ത്തി​െൻറ ച​ക്ര​വാ​ള​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന്​ അ​മീ​ർ ഫൈ​സ​ൽ വ്യ​ക്ത​മാ​ക്കി. സൗ​ദി​യും ബ്രി​ക്‌​സ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​കു​ന്ന ബ​ന്ധ​ങ്ങ​ളെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഗ്രൂ​പ്പി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​െൻറ അ​ള​വ് 2023-ൽ 19,600 ​കോ​ടി ഡോ​ള​ർ ക​വി​ഞ്ഞു. ഇ​ത് രാ​ജ്യ​ത്തി​െൻറ മൊ​ത്തം വി​ദേ​ശ വ്യാ​പാ​ര​ത്തി​െൻറ 37 ശ​ത​മാ​ന​മാ​ണ്. ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഗ്രൂ​പ്പി​ലെ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഉ​ച്ച​കോ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ​ക്ക്​ വ​ലി​യ ആ​ശ​ങ്ക​യാ​ണു​ള്ള​ത്. ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ എ​ന്ത്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​ലോ​ചി​ക്കേ​ണ്ട നി​ർ​ണാ​യ​ക സ​മ​യ​മാ​ണി​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്കും ധ്രു​വീ​ക​ര​ണ​ത്തി​നും ഞ​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ഇ​ത് ബ​ഹു​മു​ഖ ഫോ​റ​ങ്ങ​ളു​ടെ വ​ഴ​ക്ക​വും ഫ​ല​പ്രാ​പ്തി​യും ദു​ർ​ബ​ല​മാ​ക്കു​ന്നു. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സൗ​ദി പി​ന്തു​ണ​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കാ​ണാ​തി​രി​ക്ക​രു​ത്. തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​ക്ക്​ ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്. നി​ല​വി​ൽ ആ​ക്ര​മ​ണം ല​ബ​നാ​നി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്നു. ഈ ​സം​ഘ​ർ​ഷം തു​ട​രു​ന്ന​ത് മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ, ത​ട​സ്സ​മി​ല്ലാ​ത്ത മാ​നു​ഷി​ക സ​ഹാ​യം, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ൽ, ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ഗൗ​ര​വ​മാ​യ പ്ര​തി​ബ​ദ്ധ​ത എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഇ​നി​യും അ​മാ​ന്തം പാ​ടി​ല്ല.

രാ​ജ്യാ​ന്ത​ര പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ മാ​സം ഫ​ല​സ്തീ​നി​ൽ ദ്വി​രാ​ഷ​ട്ര പ​രി​ഹാ​ര​ത്തി​നാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത് ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​ൻ സൗ​ദി അ​റേ​ബ്യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ കു​റി​ച്ച്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഫ​ല​സ്തീ​നി​ക​ൾ​ക്ക് സ്വ​യം നി​ർ​ണാ​യാ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് സു​സ്ഥി​ര സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗം. ഫ​ല​സ്തീ​ൻ ല​ക്ഷ്യ​ത്തി​നാ​യു​ള്ള ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തെ​യും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​നെ ത​ല​സ്ഥാ​ന​മാ​യി 1967ലെ ​അ​തി​ർ​ത്തി​യി​ൽ ഒ​രു സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ഹാ​ര​ത്തി​നു​ള്ള പി​ന്തു​ണ​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Saudi Foreign Minister at the Brics Plus Summit- Partnership with Brics with countries will continue to strengthen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.