സൗദിയിലെ ഹയർസെക്കൻററി സ്​കൂളുകൾക്ക്​ മികച്ച വിജയം

ദമ്മാം: സി.ബി.എസ്​.ഇ ഹയർ സെക്കണ്ടറി സ്​കൂൾ പരീക്ഷയിൽ ദമ്മാം ഇന്ത്യൻ സ്​കൂളിന്​ തിളക്കമാർന്ന വിജയം.  സയൻസ്​ വിഭാഗത്തിൽ സർവേശ്​ സിവാനന്ദം 97.8 ശതമാനം മാർക്ക്​ നേടി സൗദിയിൽ ഒന്നാം റാങ്ക് കരസ്​ഥമാക്കി. ദമ്മാം ഇന്ത്യൻ സ്​കൂളിൽ 95.8 ശതമാനം മാർക്ക്​ നേടി നിദ ഹാരിശ്​ രണ്ടാം സ്​ഥാനവും 95.6 ശതമാനം മാർക്ക്​ നേടി നോബ്​ൾ തോമസും ആദിത്യ ഉണ്ണിക്ക​ൃഷ്​ണനും​ മൂന്നാം സ്​ഥാനവും നേടി. കൊമേഴ്​സ്​ വിഭാഗത്തിൽ സയ്യിദ്​ കാശിഫ്​ ഹൈദർ റിസ്​വി 93.8 ശതമാനം നേടി ഒന്നാം സ്​ഥാനം നേടി. ​

ശിൽപ വേണുഗോപാൽ​ 92.8 ശതമാനം മാർക്ക്​ നേടി രണ്ടാം സ്​ഥാനവും വർഷ വിജയകുമാർ നായർ 91.4 ശതമാനം മാർക്ക്​ നേടി മൂന്നാം സ്​ഥാനവും കരസ്​ഥമാക്കി. ഹുമാനിറ്റീസ്​ വിഭാഗത്തിൽ ആഫിയ 93.8 ശതമാനം നേടി ഒന്നാം സ്​ഥാനം നേടി. സക്കിയ്യ 93.6 ശതമാനം നേടി രണ്ടാം സ്​ഥാനവും ആൽബി തോസ്​ 92.8 ശതമാനം നേടി മൂന്നാം സ്​ഥാനവും നേടി. 

ദമ്മാം ഇന്ത്യൻ സ്​കൂളിലെ 772 വിദ്യാർഥികൾ​ പരീക്ഷ എഴുതിയതിൽ 99.6 ശതമാനമാണ്​ സ്​കൂളി​​​െൻറ വിജയ നിരക്ക്​. സയൻസിൽ 406 ഉം കൊമേഴ്​സിൽ 257 ഉം ഹ്യുമാനിറ്റീസിൽ 94 വിദ്യാർഥികളുമാണ്​ പരീക്ഷയെ​ഴുതിയത്​. നിരവധി വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക്​ നേടിയിട്ടുണ്ട്​. 78 വിദ്യാർഥികൾ 90 ശതമാനം മാർക്കും 198 വിദ്യാർഥികൾ 80 ശതമാനം മാർക്കും നേടിയതായി മാനേജ്​മ​​െൻറ്​ അറിയിച്ചു. പ്രിൻസിപ്പൽ ഡോ.ഇ.കെ.മുഹമ്മദ്​ ശാഫി, ഭരണ സമിതിയംഗങ്ങൾ എന്നിവർ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചു. മികച്ച വിജയം നേടുന്നതിൽ നിർണായക പങ്ക്​ വഹിച്ച അധ്യാപകരെയും ജീവനക്കാരെയും മാനേജ്​മ​​െൻറ്​ അനുമോദിച്ചു.

മികവു നിലനിർത്തി ജിദ്ദ ഇന്ത്യൻ സ്​കൂൾ മറിയം ഹസൻബാവ മുന്നിൽ

ജിദ്ദ: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിൽ ജിദ്ദ ഇന്ത്യൻ സ്​കൂളിന്​ മികച്ച വിജയം.  മൊത്തം 519 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 23 പേർ 90 ശതമാനത്തിന്​ മുകളിൽ നേടി. പതിവുപോലെ പെൺകുട്ടികളുടെ ആധിപത്യമാണ്​ വിജയത്തിൽ. 97.4 ശതമാനം മാർക്ക്​ നേടി മറിയം ഹസൻ ബാവ സ്​കൂളിൽ മുന്നിലെത്തി. 94.8 ശതമാനം നേടിയ ഹഫ്​സ സെയ്​ദ്​ മുനവ്വറുദ്ദീൻ ആണ്​ രണ്ടാമത്​.

സോഷ്യോളജിയിൽ ഹഫ്​സക്ക്​ 100 ശതമാനം മാർക്കുമുണ്ട്​. ആൻ ക്രിസ്​റ്റീന ബെന്നി (94.8), ​െഎശ്വര്യ ബാലസുബ്രഹ്​മണ്യം, ഷഹാന ഫാത്തിമ (ഇരുവർക്കും 94.6) എന്നിവരാണ്​ തൊട്ടുപിന്നിൽ. ആൺകുട്ടികളിൽ മെഹ്​ബൂബ്​ അലി (93.2) മുന്നിലെത്തി. ഫഹദ്​ മുനവ്വർ (92.4), മുഹമ്മദ്​ ഇബാദുറഹ്​മാൻ (92.2) എന്നിവർ രണ്ടും മൂന്നും സ്​ഥാനങ്ങളിലും.

മുഹമ്മദ്​ ഇബാദുറഹ്​മാന്​ ഫിസിക്കൽ എജ്യുക്കേഷനിൽ 100 ശതമാനമുണ്ട്​. സോഷ്യോളജിയിൽ റാനിയ ഗൗസുദ്ദീൻ ഗോറിയും ഫിസിക്കൽ എജ​ുക്കേഷനിൽ അദ്​നാൻ ആരിഫ്​ ഖാനും 100 ശതമാനം നേടിയിട്ടുണ്ട്​. സ്​കൂളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 466 പേർക്ക്​ 60 ശതമാനത്തിന്​ മുകളിൽ മാർക്കുണ്ട്​. വിവിധ വിഷയങ്ങളിൽ 1323 ഡിസ്​റ്റിങ്​ഷനുകളും. മാനേജിങ്​ കമ്മിറ്റി ചെയർമാൻ കെ. ശംസുദ്ദീൻ, പ്രിൻസിപ്പൽ സെയ്​ദ്​ മസൂദ്​ അഹമദ്​ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.

Tags:    
News Summary - Saudi-Higher secondary-result-Great success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.