ജിദ്ദ: ജനാധിപത്യ വ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് ഭരണാധികാരിയെ വിമർശിച്ചു എന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള തടവുശിക്ഷയും അനുബന്ധ ലോക്സഭ അംഗത്വം റദ്ദുചെയ്യലും അതോടൊപ്പം വരുന്ന ആറു വർഷത്തേക്കു മത്സരിക്കാനുള്ള വിലക്കും സംഘ് പരിവാറിന്റെ ഭാവിപദ്ധതികളിലേക്കുള്ള സൂചനയാണെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ഇംഗിതങ്ങൾക്ക് രാജ്യത്തിന്റെ ഭരണ, നീതിന്യായ സംവിധാനത്തെ കീഴ്പ്പെടുത്തി, ജനാധിപത്യത്തെ വ്യവസ്ഥിതിയെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിന്റെ തുടക്കമാണ് ഈ നീക്കങ്ങളെന്നും സൗദി ഐ.എം.സി.സി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ നാശത്തിനു കാരണമാവുന്ന ഇത്തരം ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് നടപടിക്കെതിരെ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധനിര തീർക്കണമെന്നും സൗദി ഐ.എം.സി.സി പ്രസിഡന്റ് എ.എം. അബ്ദുല്ലക്കുട്ടി, സഹഭാരവാഹികളായ ഷാഹുൽ ഹമീദ് മംഗലാപുരം, മുഫീദ് കൂരിയാടൻ, മൻസൂർ വണ്ടൂർ, യൂനുസ് മൂന്നിയൂർ, എൻ.കെ. ബഷീർ, കരീം മൗലവി കട്ടിപ്പാറ തുടങ്ങിയവർ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.