ദു​രി​ത​ബാ​ധി​ത​ർ​ക്ക് സൗ​ദി ഐ.​എം.​സി.​സി സ​ഹാ​യം എ​ത്തി​ക്കും

റി​യാ​ദ്: വ​യ​നാ​ട് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലു​മു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നും സാ​ന്ത്വ​നം ന​ൽ​കാ​നും ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​ന​പ്ര​കാ​രം ഐ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ൽ​കു​ന്ന സ​ഹാ​യ​പ​ദ്ധ​തി​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചേ​ർ​ന്ന് രൂ​പം ന​ൽ​കി. സൈ​നു​ദ്ദീ​ൻ അ​മാ​നി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗം, നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് അ​റ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ സ​ഈ​ദ് ക​ള്ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ സ​ജി​മോ​ൻ തൈ​പ്പ​റ​മ്പി​നെ​യും വ​ള​ൻ​റി​യ​ർ​മാ​രെ​യും അ​ഭി​ന​ന്ദി​ച്ചു. വ​യ​നാ​ട് ആ​ശ്വാ​സ ഫ​ണ്ട് സ​ഈ​ദ് ക​ള്ളി​യ​ത്ത് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സൈ​നു​ദ്ദീ​ൻ അ​മാ​നി, ഇ​സ്ഹാ​ഖ് ത​യ്യി​ൽ, മു​ഹ​മ്മ​ദ് ഗ​സ്നി വ​ട്ട​ക്കി​ണ​ർ, റാ​ശി​ദ് കോ​ട്ട​പ്പു​റം, അ​ഫ്സ​ൽ കാ​ട്ടാ​മ്പ​ള്ളി, അ​ബ്ബാ​സ് മ​വ്വ​ൽ, ശി​ഹാ​ബ് വ​ട​ക​ര, ഇ​ർ​ഷാ​ദ് ക​ള​നാ​ട്, സാ​ദി​ഖ് ഇ​രി​ക്കൂ​ർ, സ​ജി​മോ​ൻ തൈ​പ്പ​റ​മ്പി​ൽ, അ​ബ്​​ദു​ൽ റ​സാ​ഖ്​ പ​ട​നി​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ക്ബാ​ൽ പ​ണി​യാ​ക്ക​ര ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Saudi IMCC will provide aid to the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.