ജിദ്ദ: 'വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ' എന്ന പ്രമേയത്തിൽ ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ സൗദി ദേശീയ തലത്തിൽ നടക്കുന്ന കാമ്പയിനിന്റെ ലോഗോ പ്രകാശനം മക്കയിൽ ഐ.എസ്.എം കേരള സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് നിർവഹിച്ചു. ത്രൈമാസ കാമ്പയിനിൽ സൗദിയിലെ മുഴുവൻ ഇസ്ലാഹീ സെന്ററുകളും മേൽ വിഷയങ്ങളിൽ സിമ്പോസിയം , സെമിനാർ, കുടുംബസംഗമം, സ്റ്റുഡന്റസ് കോൺഫറൻസ് തുടങ്ങിയ പരിപാടികൾ നടത്തും.
പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മക്ക പ്രസിഡന്റ് ബഷീർ മാമാങ്കര അധ്യക്ഷത വഹിച്ചു. അഡ്വ. യൂനുസ് സലീം കോനാരി (സെക്രട്ടറി, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ്), ഡോ. അബ്ദുറഹ്മാൻ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്), സ്വലാഹുദ്ദീൻ (അസി. പ്രഫസർ, തിരൂർ തുഞ്ചൻ കോളജ്), സൈഫുദ്ദീൻ (എം.ഡി, ഹാപ്പി കിഡ്സ്), ഡോ. അനീസ് (അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ), ആഷിഖ് പത്തനാപുരം എന്നിവർ പങ്കെടുത്തു. സെക്രട്ടറി ബി. സുലൈമാൻ സ്വാഗതവും സലീം കാരക്കുന്നത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.