കോഴിക്കോട്: അസീർ മേഖലയിൽ ഖമീസ് മുശൈത്തിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ വരുടെ കൂട്ടായ്മയായി 2021 ൽ ഒരു വാട്സ് ആപ് കൂട്ടായ്മയായി രൂപം കൊണ്ട ‘ഖമീസ് സൗഹൃദം സുകൃതം’എന്ന കൂട്ടായ്മയുടെ പ്രഥമ സംഗമം ഈ മാസം രണ്ടിന് മലപ്പുറം ചെമ്മാട് ചേർന്നു.
വിവിധ ജില്ലകളിൽ നിന്നായി 500 ൽ പരം അംഗങ്ങൾ പങ്കെടുത്ത സംഗമം അബ്ദുല്ല ഹാജി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാൻ ഫാൽക്കൺ അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് നിലമ്പൂർ ഗാന്ധിജി അനുസ്മരണം നടത്തി. റസാഖ് സഫ, സലാം കായംകുളം, നസീർ ചക്കുവള്ളി, രാജപ്പൻ ചങ്ങനാശ്ശേരി, നാസർ പഴകുളം, നിസ്താർ ഇരിക്കൂർ, റിയാസ് വെട്ടിക്കാട്ടിരി, മുസ്തഫ ചിറമംഗലം എന്നിവർ സംസാരിച്ചു. റഷീദ് പിണറായി രചിച്ച് റഷീദ് തളിപ്പറമ്പ് ആലപിച്ച ഗാനത്തിന്റെ സീഡി പ്രകാശനം ചടങ്ങിൽ നടന്നു.
സംഗമത്തിന്റെ വിജയത്തിനായി പ്രയത്നിച്ച സൈദ് പട്ടാമ്പി, റസാഖ്, അബ്ദുറഹ്മാൻ, ഹമീദ്, അഷ്റഫ്, കെ.വി.കെ. ബാവ, അബ്ദുല്ല, നിയാസ് എന്നിവരെ ആദരിച്ചു.
സെക്രട്ടറി ഹമീദ് വാർഷിക റിപ്പോർട്ടും ട്രഷറർ എം.എ.എം കുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഗമത്തിൽ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗാനന്തരം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. സെക്രട്ടറി പി.ടി.എസ് ഹമീദ് സ്വാഗതവും അഷ്റഫ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.