ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ സ്പോർട്സ് കമ്മിറ്റി വിങ് പ്രഥമ ദേശീയ ഫുട്ബാൾ മേളയുടെ ഭാഗമായി ജിദ്ദയിൽ സംഘടിപ്പിച്ച എൻജി. ഹാഷിം മെമ്മോറിയൽ ടൂർണമെൻറിന്റെ ഈസ്റ്റേൺ റീജ്യൻ സെമി ഫൈനലിൽ സബീൻ എഫ്.സി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് റിയൽ കേരള എഫ്.സിയെ തോൽപിച്ചു. കോച്ച് അബ്ദുൽ റഷീദ് തട്ടാരയുടെ കീഴിൽ ആത്മവിശ്വാസത്തോടെ കളിച്ച സബീൻ എഫ്.സി, റിയൽ കേരള എഫ്.സിയുടെ നിരവധി മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. റിയൽ കേരള, നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കീപ്പറുടെ സേവുകൾ സബീൻ എഫ്.സിയെ രക്ഷിച്ചു. സെമിഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സബീൻ എഫ്.സിയുടെ ഫഹീം അലിക്കുള്ള പുരസ്കാരം സിഫ് രക്ഷാധികാരി നാസർ ശാന്തപുരം നൽകി.
ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ, ജെ.എസ്.സി സോക്കർ അക്കാദമിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ജൂനിയർ വിഭാഗത്തിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത ജെ.എസ്.സിയുടെ സാമുവലിനുള്ള ട്രോഫി സലാഹ് കാരാടൻ നൽകി. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായ ആദിൽ സിറാജിനുള്ള ട്രോഫി ഗഫൂർ വളപ്പൻ സമ്മാനിച്ചു. ടൂർണമെൻറിലെ മികച്ച െപ്ലയറായ സ്പോർട്ടിങ് യുനൈറ്റഡിലെ ജെനിൻ സത്താറിനുള്ള ട്രോഫി ഹുസൈൻ ചുള്ളിയോട് കൈമാറി. ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പായ ജെ.എസ്.സി സോക്കർ അക്കാദമിക്കുള്ള ട്രോഫി അർഷദ് (ന്യൂ ഗുലൈൽ പോളിക്ലിനിക്), മുജീബ് (റീഗൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്) എന്നിവർ ചേർന്ന് നൽകി.
എബൗ 40 ഫൈനലിൽ ഫ്രൈഡേ ഫുട്ബാൾ ജിദ്ദയും ജെ.എസ്.സി സൂപ്പർ സീനിയേഴ്സും ഏറ്റുമുട്ടി. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ഫ്രൈഡേ ഫുട്ബാൾ ഒരു ഗോളിന് ജെ.എസ്.സി സൂപ്പർ സീനിയേഴ്സിനെ പരാജയപ്പെടുത്തി. കളിയിലെ കേമനായ ഫ്രൈഡേ ഫുട്ബാളിലെ ഹാരിസിനുള്ള പുരസ്കാരം സിഫ് സെക്രട്ടറി അൻവർ വല്ലാഞ്ചിറ നൽകി. മികച്ച ഗോൾകീപ്പറായ ജെ.എസ്.സിയുടെ ആദം കബീറിനുള്ള ട്രോഫി സലിം മക്ക സമ്മാനിച്ചു. മികച്ച ഡിഫൻഡറായ ജെ.എസ്.സിയുടെ അൻവറിനുള്ള ട്രോഫി അനീസ് നൂറാൻ കൈമാറി.
മികച്ച സ്ട്രൈക്കറായ ഫ്രൈഡേ ഫുട്ബാൾ ജിദ്ദയുടെ ഹാരിസിനുള്ള ട്രോഫി സിഫ് സെക്രട്ടറി അയൂബ് മുസ്ലിയാരകത്ത് സമ്മാനിച്ചു. മികച്ച മിഡ് ഫീൽഡറായ ഫ്രൈഡേ ഫുട്ബാൾ ജിദ്ദയുടെ സഹീർ പുത്തനുള്ള ട്രോഫി ആലുങ്ങൽ ചെറിയ മുഹമ്മദും എബൗവ് 40 വിഭാഗത്തിൽ റണ്ണറപ്പായ ജെ.എസ്.സി സൂപ്പർ സീനിയേഴ്സിനുള്ള ട്രോഫി സീഫ് പ്രസിഡൻറ് ബേബി നീലാമ്പ്രയും പവർ ഹൗസ് പ്രതിനിധി മുഹമ്മദ് ഫായിസും നൽകി. എബൗവ് 40 ഫൈനലിലെ വിജയികളായ ഫ്രൈഡേ ഫുട്ബാൾ ജിദ്ദക്കുള്ള ട്രോഫി, ജെ.എൻ.എച്ച് ചെയർമാൻ വി.പി. മുഹമ്മദ് അലി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.